മുഖം അമര്‍ത്തിപ്പിടിച്ചു
കരഞ്ഞു കൊണ്ട് നീ പോയപ്പോള്‍
ഞാന്‍ കരഞ്ഞില്ല...
ഇല്ല..
ഒരു തുള്ളി കണ്ണീര്‍ പോലും ഞാന്‍
തൂവിയില്ല.
ഒരു കിനാവിനും കവിതക്കുമിടയില്‍
ഞാന്‍ നിന്നെ മറന്നു വെച്ചു...
നീയെന്നില്‍ നിന്ന്
ഭിന്നമായതാനെന്നു
ഞാന്‍ മറന്നു പോയി...
എന്തോ, നീ അത്രമേല്‍ എന്റെ ഉള്ളില്‍
ഒട്ടിപ്പിടിച്ചു പോയി....
ഇനിയും വരും.
പുലരികള്‍,
മൌനം മൂടിയ പകലുകള്‍,
ഏകാന്തമായ രാത്രികള്‍,
നിലാവിനിയും ഒഴുകും
ഈ ഇടവഴികളില്‍
ആര്‍ക്കും വേണ്ടാത്ത
പുഴയായി.
വഞ്ചന, അതാണ് ലോകത്തിന്റെ
ധനതത്വശാസ്ത്രം.
ഉടലുകള്‍ക്കും
ആത്മാവിനും ഇടക്കുള്ള
നേര്‍ത്ത വിടവിനിടയിലൂടെ
സ്നേഹം ചോര്‍ന്നൊലിച്ചു പോകുമ്പോള്‍,
പിന്നെ ബാക്കി
ഈ പൊള്ള ബലൂണുകള്‍ മാത്രം
No comments:
Post a Comment