Tuesday, October 4, 2011

മരണ സാഫല്യം.........

ഇന്ന് വൈകീട്ട്
നീ ഓടിക്കിതച്ചു
വന്നു വാതില്‍ തുറക്കുമ്പോള്‍
നിനക്ക് കാണാന്‍ പാകത്തിന്
ഞാന്‍ തൂങ്ങി നില്‍പ്പുണ്ടാകും.......

ഇന്നലെ എന്റെ മാലയില്‍ കുടുങ്ങിയ
നിന്റെ മുടിയിഴ കൊണ്ട്
ഞാന്‍ എന്റെ കണ്ണ് മൂടിക്കെട്ടിയിരിക്കും
ഓമനത്തിങ്കള്‍ പാടി നിന്നെ ഉറക്കിയ
എന്റെ നാവു
ഒരു പക്ഷെ ഞാന്‍ കടിച്ചെടുത്തിരിക്കും,
നിന്റെ ഉമ്മയേറ്റു കുളിര്‍ത്ത കണ്ണുകള്‍
തെളിച്ചം അറ്റ്, തുറിച്ചു
നില്‍ക്കുന്നുണ്ടാകാം...........

പ്രിയേ......
ഇന്ന് കൂടി ഞാന്‍ നിന്നെ അങ്ങിനെ വിളിച്ചോട്ടെ..........
ഒന്ന് മനസ്സിലാക്കുക,
വേദനിപ്പിക്കാന്‍ എനിക്കും അറിയാം,
നിന്നെക്കാള്‍ ഭംഗിയായി........
ഇനി നീയും അത് സമ്മതിച്ചു തന്നേ മതിയാകൂ.
നിന്റെ ജീവിതത്തില്‍
ഇനി വരുന്നവനെയെങ്കിലും
വാക്കിനാല്‍
നോവിക്കാതിരിക്കുക. 

ലോകമേ,
ഞാന്‍ ഭീരുവല്ല.
പ്രണയ നൈരാശ്യം കൊണ്ടല്ല
കലഹം കൊണ്ടല്ല
വിരഹം കൊണ്ടല്ല,
ഞാന്‍ മരിച്ചത്..........

എന്റെ ശവ കുടീരത്തില്‍
നിങ്ങള്‍ ഇങ്ങിനെ കുറിച്ചു വെക്കുക
"മരണം
ഒന്നിനും പരിഹാരമല്ല
ചിലര്‍ക്ക് അത്
കണ്ണ് തുറക്കാന്‍
അവസരമൊരുക്കുന്നു എന്ന് മാത്രം......
പക്ഷെ,
അതു വരെ കാക്കണോ???"   

No comments:

Post a Comment