Thursday, September 22, 2011

വന്‍ മരങ്ങള്‍

വന്‍ മരങ്ങള്‍ കണ്ടു ഞാന്‍ മടുത്തു,
എവിടെയെങ്കിലും ഒരു കുറ്റിക്കാട്,
വിനീതമായ ഒരു പുല്‍ത്തകിടി,
ഒരു പൂവ്,
നിസ്സാരമായ ഒരു പുല്‍ത്തലപ്പു,
കാണാന്‍ കിട്ടുമോ??

ഒരു കഥ കേട്ടിട്ടുണ്ടോ??
തലയുയര്‍ത്തിപ്പിടിച്ച വന്‍മരങ്ങള്‍
കട പുഴകിയപ്പോള്‍
ചിരിച്ചു നിന്ന
ചെറു പുല്ലുകളുടെ കഥ...
പഴയതായിപ്പോയി അതും....
 ഇന്നിന്റെ നീതിശാസ്ത്രം
അറിയാനാവുന്നില്ല....

എല്ലാവരും ബിസി ആണ്...
മരണപ്പാച്ചില്‍.
വൈകുന്നേരം കലുങ്കിന്മേല്‍
കുത്തിയിരിക്കുന്നവനും പറയും
"ഹോ! ഒന്നും പറയണ്ട സാറേ
വല്ലാത്ത തിരക്ക്...."
എല്ലാവരും വലിയവര്‍,
തിരക്കുള്ളവര്‍,
ലോകത്തിനെ തന്റെ
ചുമലുകളില്‍ ഏന്തി
വട്ടം കറക്കുന്നവര്‍....
വന്‍ മരങ്ങള്‍

ഇനിയും കൊടുംകാറ്റുകള്‍ വരും,
അതിനു മുന്‍പ് ആരും എന്നെ 
ചവിട്ടി മെതിച്ചില്ലെങ്കില്‍,
എനിക്ക് അറിയാനാവും,
ലോകത്തിനു ഞാന്‍ എന്ന
ഈ നിസ്സാരമായ പുല്‍ക്കൊടി കൊണ്ട്
എന്തെങ്കിലും ആവശ്യമുണ്ടോ എന്ന്...

അത് വരെ വന്‍ മരങ്ങളേ,
നിങ്ങളുടെ തേര്‍വാഴ്ച
തുടര്‍ന്നുകൊള്‍ക     

6 comments: