പ്രണയത്തിന്റെ സ്വര്‍ഗ്ഗദര്‍ശനം കഴിഞ്ഞാല്‍ പിന്നീടുള്ളത് കല്‍പ്പാന്തത്തോളം നീളുന്ന നരകമാണ്....വിരഹത്തിന്റെ നൈരാശ്യത്തിന്റെയും കുംഭീപാകം. തിളയ്ക്കുന്ന എണ്ണയില്‍ വറുത്തു കോരുന്ന ജീവിതങ്ങള്‍...............
എല്ലാം നീ കാരണം..........
ഇനിയൊരിക്കലും കാണേണ്ടതില്ല നാം...............
-------------------------------------------------
ഇനിയൊരിക്കലും കാണേണ്ടതില്ല നാം...............
പറയുവാനായ്ക്കരുതിയ വാക്കുകള്‍
പകുതി വെച്ചേ മുറിഞ്ഞു പോയെങ്കിലും
ഇടമുറിയാതെ പെയ്ത കുളിര്‍മഴ
ഇടയില്‍ വെച്ചേ തിരിച്ചു പോയെങ്കിലും
കരളിലെ എരിചട്ടിയില്‍ നിന്നെന്നെ
വിരഹത്തീയില്‍ നീ തള്ളിയിട്ടെങ്കിലും
തരിയും സ്നേഹം പുരട്ടാതെയുമ്മകള്‍
വെറുതെ നീ ഹന്ത! തന്നു പോയെങ്കിലും
നിലവിളിക്കുന്ന പ്രാണനിലാണ്ടു തന്‍
നിലവൊരു മാത്ര തൂകി നീയെങ്കിലും
അതു നുകരാന്‍ തുടങ്ങുമ്പോഴേ സ്വയം
മതി മതിയെന്നു പിന്തിരിഞ്ഞെങ്കിലും
മനസ്സില്‍ അജ്ഞാതയാകും സഖിക്കൊരു
പുതുമുഖമേകി നീ മറഞ്ഞെങ്കിലും
പ്രണയകാവ്യം എഴുതുന്നൊരെന്നില്‍ നീ
വിരഹ ഗാനം നിറച്ചു വെച്ചെങ്കിലും
മധുര ജീവിത സ്വപ്നത്തില്‍ നിന്നെന്നെ
അതിമൃഗീയം ഉണര്‍ത്തി നീയെങ്കിലും
വിഗതകാലത്തിന്‍ സ്വാദു നുണയുവാന്‍
പകുതി ജീവന്‍ നീ ബാക്കി വെച്ചെങ്കിലും
കനവിലെ വാടും സ്വപ്‌നങ്ങള്‍ പൂക്കുവാന്‍
ഇനിയൊരിക്കലും കാണേണ്ടതില്ല നാം
കനല് വീണ്ടും നിറക്കുവാന്‍ ജീവനില്‍
ഇനിയൊരിക്കലും കാണേണ്ടതില്ല നാം...
മമ പരാജയ ഗാഥകള്‍ നാടിന്റെ
ധമനികള്‍ തോറും സഞ്ചരിച്ചീടട്ടെ
കപടത തന്റെ സൌമ്യഭാവങ്ങളീ
നഭപഥങ്ങള്‍ പ്രതിഫലിപ്പിക്കട്ടെ
തവ ഹിതങ്ങള്‍ നടക്കട്ടെ എന്നുടെ
ശവമതിന്നു ഹാ! സാക്ഷിയായീടട്ടെ
ചിരിയൊരിക്കലും മങ്ങാതിരിക്കട്ടെ
മറവിയില്‍ പോലും ഓര്‍ക്കാതിരിക്കട്ടെ
സദയമെന്നുടെ ജീവനില്‍ വന്നെന്റെ
ഹൃദയവും കൊണ്ടു പോയി നീയെങ്കിലും
കിനിയും രക്തം തിളപ്പതുണ്ടെങ്കിലും
ഇനിയൊരിക്കലും കാണേണ്ടതില്ല നാം..........
എല്ലാം നീ കാരണം..........
ഇനിയൊരിക്കലും കാണേണ്ടതില്ല നാം...............
-------------------------------------------------
ഇനിയൊരിക്കലും കാണേണ്ടതില്ല നാം...............
പറയുവാനായ്ക്കരുതിയ വാക്കുകള്‍
പകുതി വെച്ചേ മുറിഞ്ഞു പോയെങ്കിലും
ഇടമുറിയാതെ പെയ്ത കുളിര്‍മഴ
ഇടയില്‍ വെച്ചേ തിരിച്ചു പോയെങ്കിലും
കരളിലെ എരിചട്ടിയില്‍ നിന്നെന്നെ
വിരഹത്തീയില്‍ നീ തള്ളിയിട്ടെങ്കിലും
തരിയും സ്നേഹം പുരട്ടാതെയുമ്മകള്‍
വെറുതെ നീ ഹന്ത! തന്നു പോയെങ്കിലും
നിലവിളിക്കുന്ന പ്രാണനിലാണ്ടു തന്‍
നിലവൊരു മാത്ര തൂകി നീയെങ്കിലും
അതു നുകരാന്‍ തുടങ്ങുമ്പോഴേ സ്വയം
മതി മതിയെന്നു പിന്തിരിഞ്ഞെങ്കിലും
മനസ്സില്‍ അജ്ഞാതയാകും സഖിക്കൊരു
പുതുമുഖമേകി നീ മറഞ്ഞെങ്കിലും
പ്രണയകാവ്യം എഴുതുന്നൊരെന്നില്‍ നീ
വിരഹ ഗാനം നിറച്ചു വെച്ചെങ്കിലും
മധുര ജീവിത സ്വപ്നത്തില്‍ നിന്നെന്നെ
അതിമൃഗീയം ഉണര്‍ത്തി നീയെങ്കിലും
വിഗതകാലത്തിന്‍ സ്വാദു നുണയുവാന്‍
പകുതി ജീവന്‍ നീ ബാക്കി വെച്ചെങ്കിലും
കനവിലെ വാടും സ്വപ്‌നങ്ങള്‍ പൂക്കുവാന്‍
ഇനിയൊരിക്കലും കാണേണ്ടതില്ല നാം
കനല് വീണ്ടും നിറക്കുവാന്‍ ജീവനില്‍
ഇനിയൊരിക്കലും കാണേണ്ടതില്ല നാം...
മമ പരാജയ ഗാഥകള്‍ നാടിന്റെ
ധമനികള്‍ തോറും സഞ്ചരിച്ചീടട്ടെ
കപടത തന്റെ സൌമ്യഭാവങ്ങളീ
നഭപഥങ്ങള്‍ പ്രതിഫലിപ്പിക്കട്ടെ
തവ ഹിതങ്ങള്‍ നടക്കട്ടെ എന്നുടെ
ശവമതിന്നു ഹാ! സാക്ഷിയായീടട്ടെ
ചിരിയൊരിക്കലും മങ്ങാതിരിക്കട്ടെ
മറവിയില്‍ പോലും ഓര്‍ക്കാതിരിക്കട്ടെ
സദയമെന്നുടെ ജീവനില്‍ വന്നെന്റെ
ഹൃദയവും കൊണ്ടു പോയി നീയെങ്കിലും
കിനിയും രക്തം തിളപ്പതുണ്ടെങ്കിലും
ഇനിയൊരിക്കലും കാണേണ്ടതില്ല നാം..........
No comments:
Post a Comment