ഇപ്പോള്‍ വേറൊന്നും ചെയ്യാന്‍ തോന്നുന്നില്ല,
മനസ്സ് പറന്നു നടക്കുന്നു
വെറുതെ ചിരിക്കാന്‍ തോന്നുന്നു
വെറുതെ കരയാനുംഒരു പേപ്പര്‍ വായിച്ച കാലം മറന്നു.
കൂട്ടുകാരുടെ പേരുകള്‍ പോലും
ഓര്‍മ്മയില്ലാതായി.
ചുറ്റിലും നടക്കുന്നതൊന്നും എന്നെ
ബാധിക്കുന്നതേ ഇല്ല......
നിലാവിനും കൊടും ചൂട്,
വെയിലിനോ കുളിര്‍മ്മ.
ഇന്നലെ നിന്നെ കണ്ടതു തൊട്ടു
വെറുതെയെന്‍ കണ്ണില്‍
നിന്റെ കരിമഷിത്തിളക്കം
വെറുതെയെന്‍ നെഞ്ചില്‍
നിന്‍ ചുടു നിശ്വാസം
വെറുതെയെന്‍ ചുണ്ടില്‍
നിന്റെ മുദ്രണം
എന്റെ കൈയില്‍ നീ മീട്ടിയത്
ഏതു രാഗമായിരുന്നു?
എന്റെ വിറയ്ക്കുന്ന തുടകളില്‍
നീ വരച്ചത്
ഏതു മാന്ത്രിക വൃത്തമായിരുന്നു?
എന്റെ തോളില്‍ ചാഞ്ഞു കിടന്നു
നീ കണ്ട കിനാവ് ഏതായിരുന്നു?
നീ എന്നില്‍ നിറയുകയല്ല
എന്നെ കവിഞ്ഞൊഴുകുകയാണ്.
നീ എന്നില്‍ ഒരു ലഹരിയായി
പടര്‍ന്നേറുകയാണ്..............
No comments:
Post a Comment