നിനക്കൊരു
കുളിര്‍ കാറ്റിന്‍
സുഗന്ധവും
നിലാവിന്റെ
കുളിര്‍മ്മയും
പകര്‍ന്നത്
വെറുതെയായോ?
നിനക്ക് ഞാന്‍
ഉയിരിന്റെ
നിലവറ
തുറന്നൊരു
മിനുത്ത മാ-
ണിക്യം തന്ന-
തെവിടെ പോയി?
കിനാവിന്റെ
പാല്‍ കുറുക്കി
നിനക്കേകാന്‍
കരുതിയ
മധുരങ്ങള്‍
കണ്ടിടാതെ
പറന്നു പോയി
കവിത തന്‍
തേനില്‍ മുക്കി
തരുവാനായ്
തുനിഞ്ഞൊരു
നിനവുകള്‍
ഏറ്റു വാങ്ങാ-
തൊഴിഞ്ഞു പോയി
പിടയുന്ന
കരളുമായ്
മരുഭൂമി
താണ്ടി വന്നു
പുണരുന്ന
പ്രണയത്തിന്‍
നിലവിളികള്‍
ഒരു മാത്ര
കേട്ടിടാതെ
മനസ്സിനെ
വലിച്ചെറി-
ഞ്ഞെവിടേക്ക്
നീയൊളിച്ചു
കടന്നിടുന്നു?
പുകയുന്ന
മിഴികളും
മുറിവേറ്റു
പഴുത്തൊരെന്‍
ഹൃദയവും
വിങ്ങിയിന്നും
വിതുമ്പി നില്‍ക്കെ
പ്രതീക്ഷ ത-
ന്നൊളി വീശി
ഇരുണ്ടൊരെന്‍
മുറി വിട്ടു
പകല്‍ വെളി-
ച്ചവും മെല്ലെ
മറഞ്ഞു പോകെ
പ്രണയവും
വിരഹവും
കളം മാറ്റി-
ക്കളിക്കുന്ന
ചുവടുകള്‍-
ക്കുള്ളില്‍ ചത-
ഞ്ഞരഞ്ഞിടുമ്പോള്‍
എവിടെ നീ
നരകത്തിന്‍
ഏതിരുണ്ട
മൂലയില്‍പ്പോയ്
ഇവിടേക്കു
അന്ധകാരം
വലിച്ചെറിഞ്ഞു
പറയുകെന്‍
ഹൃദയത്തിന്‍
ഹൃദയവും
കൊണ്ടു പോയി
ഏതു ചൂതു-
കേന്ദ്രമതില്‍
പണയം വെച്ചു??
ഏതിരുണ്ട
മൂലയില്‍പ്പോയ്
ഇവിടേക്കു
അന്ധകാരം
വലിച്ചെറിഞ്ഞു
പറയുകെന്‍
ഹൃദയത്തിന്‍
ഹൃദയവും
കൊണ്ടു പോയി
ഏതു ചൂതു-
കേന്ദ്രമതില്‍
പണയം വെച്ചു??
No comments:
Post a Comment