Thursday, August 18, 2011

അനാഹതം.......*

വലയില്‍ കുടുങ്ങിയ
മീനിന്റെ പിടച്ചില്‍,
കരയില്‍ നിന്ന് കാണുന്നവനറിയാമോ?
ചിറകറ്റ പക്ഷിയുടെ കണ്ണീര്‍
കണ്ടവരില്ലാ പാരില്‍ 

വിളിക്കാതെ ആണ് നീ
കടന്നു വന്നത്.
പറയാതെയും അറിയാതെയുമാണ്
എന്നെ കവര്‍ന്നെടുത്തത്.
എന്നിട്ടിപ്പോഴെന്റെ പ്രാണന്‍
പിടയുന്ന മീനായി,
ചിറകു പോയ പറവയായി,
ലാവ ഉരുകിയൊലിക്കുന്ന കണ്ണുമായി
നിലവിളിക്കുമ്പോള്‍
നീ വിളിപ്പാടുകള്‍ അകലെ.........

നിന്നെ തേടി വരുന്ന
എന്റെ വാക്കുകള്‍ ഒക്കെയും
എവിടെയാണ് ചെന്ന് വീഴുന്നത്??
നിന്റെ ഹൃദയത്തിലോ
അനാഹതമായി നിന്റെ
ബധിര കര്‍ണ്ണങ്ങളിലോ??

നീ എന്നിലെ ഉണ്മയാണോ
നിഴല്‍ നാടകമാടുന്ന
സ്വപ്നനര്‍ത്തകിയോ??

*അനാഹതം - കേള്‍ക്കപ്പെടാത്തത്.

No comments:

Post a Comment