കിനാവുകളില്‍
നിനക്ക് ഒരാകാശത്തിന്റെ
തികവുണ്ടായിരുന്നു...
ഒരു കടലോളം ആഴം.
ഒരു കര്‍പ്പൂരക്കുന്നോളം
സ്നേഹസുഗന്ധം..........
പക്ഷെ,
നിന്നെക്കുറിച്ചു ഞാന്‍
നിനക്ക് ഒരാകാശത്തിന്റെ
തികവുണ്ടായിരുന്നു...
ഒരു കടലോളം ആഴം.
ഒരു കര്‍പ്പൂരക്കുന്നോളം
സ്നേഹസുഗന്ധം..........
പക്ഷെ,
നിന്നെക്കുറിച്ചു ഞാന്‍
അറിയരുതെന്നാഗ്രഹിച്ചതൊക്കെയും
നീ എന്നിലേക്ക് പകര്‍ന്നു
ആയിരം വാചകങ്ങളില്‍ കൂടി ഞാന്‍
നിന്നെ അറിഞ്ഞതൊക്കെ
വെറും പൊള്ളത്തരമാണെന്ന് നീ
എന്നെ പഠിപ്പിച്ചു.
നിന്റെ കൈ നോക്കി ഞാന്‍ വായിച്ചതൊക്കെ
ഒരു തമാശക്ക് നീ തലയാട്ടി
സമ്മതിച്ചതാണെന്നും.
നിന്റെ കരളിലേക്ക്
ഞാന്‍ ഒഴുക്കിയ കവിതയൊക്കെയും
നിന്നില്‍ തങ്ങി നില്‍ക്കാതെ
ഒലിച്ചു പോയി.
ഞാനും.
ഇനിയും അഴിക്കാന്‍ നിനക്ക്
മുഖംമൂടികള്‍ ഉണ്ടോ??
മുഖം മൂടികളില്ലാതെ
നിന്നെ കാണാന്‍ ഒരു ഭംഗിയുമില്ല.
നീ അവയെടുത്തണിഞ്ഞു കൊള്ളൂ........
ഇനിയും അഴിക്കാന്‍ നിനക്ക്
ReplyDeleteമുഖംമൂടികള്‍ ഉണ്ടോ??
മുഖം മൂടികളില്ലാതെ
നിന്നെ കാണാന്‍ ഒരു ഭംഗിയുമില്ല.
നീ അവയെടുത്തണിഞ്ഞു കൊള്ളൂ.....
അതൊരു പെരുമാറലായിപ്പോയി.
:D Nandi kumaarji.
ReplyDelete