Monday, July 25, 2011

വഞ്ചിക്കായ്ക.........

എങ്കിലും നീയത് പറയുമെന്ന്
ഞാന്‍ വെറുതെ മോഹിച്ചു...

കരിനീല കണ്ണിമകള്‍ ചിമ്മി ചിമ്മി
എന്റെ കണ്ണില്‍ നോക്കാനാകാതെ
സലജ്ജം
നീ അത് പറയുമെന്ന് ഞാന്‍ ഓര്‍ത്തു............

എന്റെ വടക്കുനോക്കി യന്ത്രങ്ങളും,
ജ്യോതിഷഗ്രന്ഥങ്ങളും,
മാനസിക അപഗ്രഥനങ്ങളും
നീ അതു പറയുമെന്നു തന്നെ
ഉറപ്പിച്ച് പറഞ്ഞു

വൈകി വീശിയ
കര്‍ക്കിടകക്കാറ്റും
വാര്‍ന്നു ലാവിയ
വെണ്ണിലാ പുഴയും
വെള്ളി കെട്ടിയ
കിന്നരിപ്പുഴയും
എന്റെ നെഞ്ചിലെ
വെള്ളരിപ്രാവും
എല്ലാം പറഞ്ഞു,
"അവള്‍ പറയും
പറയാതിരിക്കില്ല......."

എന്നിട്ടെന്തേ
നീ എന്നെ വഞ്ചിച്ചു.....
നിന്നെ വഞ്ചിച്ചു.........

No comments:

Post a Comment