ച്ഛവിയിതില്‍ കരുണാര്‍ദ്രം നിന്‍ കടക്കണ്‍കള്‍ കാണ്‍കെ
ഉരുകും ഹിമകണങ്ങള്‍ സൂര്യനാലെന്ന പോലെ
എരിവുകള്‍ മധുരങ്ങള്‍ ആയി മാറുന്നു സ്പഷ്ടം
പുറകില്‍ പഴയകാലം ഞാന്നു തൂങ്ങുന്നു, മുന്നില്‍
പുതിയ പുലരിയേതോ ശംഖമൂതുന്നു, പക്ഷെ
കരളില്‍ തിരുസ്വരൂപം ഓര്‍ത്തിരിക്കുമ്പൊള്‍ ഇന്നിന്‍
അനുഭവമതിലെന്നെ ഞാന്‍ മറക്കുന്നു നാഥാ
വെറുമൊരു കൃമിയായോരെന്നെയും നിന്റെ ഉള്ളം-
കരമതില്‍ കൃപയോടെ നീ കുറിച്ചുള്ള കാര്യം
അറിവതു അടിയന്നില്‍ ഇന്നുണര്‍ത്തുന്നിതേതോ
പറയുക എളുതല്ലാതുള്ളതാം ഹര്‍ഷബാഷ്പം
നിരവധി ദുരിതത്തിന്‍ തീ പഴുപ്പിച്ച കമ്പി
പുനരപി ഹൃദയത്തില്‍ നീറ്റല്‍ ചേര്‍ക്കുന്ന നേരം
ഒരു തരി പനിനീരിന്‍ സൌഖ്യമായ് വന്നു നീയെന്‍
കരളിതില്‍ അമൃതത്തിന്‍ തേന്‍ കണം തൂകുമെന്നും
വിധുരത അല തല്ലും നെഞ്ചില്‍, പായല്‍ മൂടുന്ന കണ്ണില്‍,
മധുരസ്വരിതഗാനം മിന്നലാടുന്നൊരുള്ളില്‍,
വിധുമുഖമതില്‍ താരക്കണ്‍തിളക്കം വിടര്‍ത്തി
വിധിയുടെ പടുതീയില്‍ നിന്നു രക്ഷിച്ചിടേണം
ഒരു വരി എഴുതുമ്പോളായിരം വാചകങ്ങള്‍
തിരു മഹദപദാനം വാഴ്ത്തിടാനായിടാതെ
നുരയും ശിഥിലചിന്താസാഗരം തന്നില്‍ വാക്കാം
കരയതു പുണരാതെ മുങ്ങിടുന്നൂ മനസ്സില്‍
ഇതുവരെ അടിയന്നില്‍ നീ ചോരിഞ്ഞോരു ചിന്താ-
മലരുകള്‍ അവയെല്ലാം എന്റെതെന്നോര്‍ത്തു ഞാനും
നിറയും ദുരഭിമാനക്കൂത്തിലേര്‍പ്പെട്ടിരിക്കാം
അതഖിലം കനിവുണ്ടായ് നീ പൊറുത്തീടണേമേ
വരകള്‍ മൊഴികളായിത്തീരുമാ മന്ത്രവാദം
മൊഴികളില്‍ മധുവായിട്ടര്‍ത്ഥമൂറുന്ന ജാലം
മനസ്സിന്‍ മതില്‍കളില്‍ ഞാന്‍ കോറി വെച്ചുള്ളതെല്ലാം
തവ ദയയതു കൊണ്ടേ അര്‍ത്ഥമാര്‍ന്നിങ്ങു നില്‍പ്പൂ..........
മധുരസ്വരിതഗാനം മിന്നലാടുന്നൊരുള്ളില്‍,
വിധുമുഖമതില്‍ താരക്കണ്‍തിളക്കം വിടര്‍ത്തി
വിധിയുടെ പടുതീയില്‍ നിന്നു രക്ഷിച്ചിടേണം
ഒരു വരി എഴുതുമ്പോളായിരം വാചകങ്ങള്‍
തിരു മഹദപദാനം വാഴ്ത്തിടാനായിടാതെ
നുരയും ശിഥിലചിന്താസാഗരം തന്നില്‍ വാക്കാം
കരയതു പുണരാതെ മുങ്ങിടുന്നൂ മനസ്സില്‍
ഇതുവരെ അടിയന്നില്‍ നീ ചോരിഞ്ഞോരു ചിന്താ-
മലരുകള്‍ അവയെല്ലാം എന്റെതെന്നോര്‍ത്തു ഞാനും
നിറയും ദുരഭിമാനക്കൂത്തിലേര്‍പ്പെട്ടിരിക്കാം
അതഖിലം കനിവുണ്ടായ് നീ പൊറുത്തീടണേമേ
വരകള്‍ മൊഴികളായിത്തീരുമാ മന്ത്രവാദം
മൊഴികളില്‍ മധുവായിട്ടര്‍ത്ഥമൂറുന്ന ജാലം
മനസ്സിന്‍ മതില്‍കളില്‍ ഞാന്‍ കോറി വെച്ചുള്ളതെല്ലാം
തവ ദയയതു കൊണ്ടേ അര്‍ത്ഥമാര്‍ന്നിങ്ങു നില്‍പ്പൂ..........
No comments:
Post a Comment