Thursday, July 14, 2011

ഇനിയും കേള്‍ക്കാത്തത്............

ഇരുളില്‍ അനങ്ങുന്ന നിഴലുകള്‍ക്ക് മിണ്ടാന്‍ സാധിക്കുമോ
എങ്കില്‍ അവ നിങ്ങള്‍ക്കു പറഞ്ഞു തന്നേനെ..........
പുഴയിലെ ഓളങ്ങള്‍ക്ക് ചിരിക്കാന്‍ അല്ലാതെ കരയാന്‍ അറിയുമോ
എങ്കില്‍ അവ നിങ്ങളെ കണ്ണീരോടെ അറിയിച്ചേനെ
തൊടിയിലെ തൂക്കണാംകുരുവിക്കൂട് ണീ പൊളിക്കാതെ വെച്ചിട്ടുണ്ടോ??
എങ്കില്‍ അതിനുള്ളിലെ മുട്ട വിരിഞ്ഞു വരുന്ന കുരുവിക്കുഞ്ഞുങ്ങള്‍
നിന്റെ ചെവിയില്‍ വന്നോതിയേനെ...

പ്രായപൂര്‍ത്തിയാകാത്ത നിന്റെ സ്വപ്‌നങ്ങള്‍ നിഷ്കളങ്കമായി
ഇന്നും പുഞ്ചിരിക്കുന്നുണ്ടോ??
വലിച്ചെറിഞ്ഞ മാങ്ങയണ്ടി മുറ്റത്ത്‌ പൊട്ടി മുളച്ചിട്ടുണ്ടോ....?
തട്ടിന്‍ പുറത്തു കൂനിയിരിക്കുന്ന മുത്തശ്ശിയമ്മയുടെ
ചുണ്ടുകളില്‍ ഇപ്പോളും രാമനാമം ഉണ്ടോ..??
ആറ്റിന്‍കരയിലെ നാരകത്തിന് തന്റെ നാവു മുള്ള് കൊള്ളാതെ
പുറത്തിടാനാകുമോ??

എങ്കില്‍ അവ നിനക്ക് പറഞ്ഞു തരും....
ശ്രദ്ധിച്ചു കേട്ടാല്‍ അവ നിന്നോട് മന്ത്രിക്കുന്നത് കേള്‍ക്കാം

"വന്ന വഴി മറക്കായ്ക
തിന്ന രുചി മറക്കായ്ക
ആയുധം എടുക്കായ്ക
ആര്‍ത്തി പിടിച്ചലയായ്ക

ഉള്ളില്‍ തല പോങ്ങായ്ക
കള്ളില്‍ തല താഴായ്ക
കരളിനെ വഞ്ചിക്കായ്ക
ഇരുളിനെ ഭയന്നീടായ്ക

അരുതാത്തത് വാങ്ങായ്ക
അറിവില്‍ മടി കാട്ടായ്ക
അധികാരം കാട്ടായ്ക
വിധിയെ നീ തടയായ്ക

പൂങ്കുല കൊതിക്കായ്ക
പുതു പെണ്ണെ നമ്പായ്ക
ആരോടും എതിര്‍ക്കായ്ക
ആത്മാവ് തളര്‍ത്തായ്ക.............."

2 comments:

  1. വന്ന വഴി മറക്കായ്ക
    തിന്ന രുചി മറക്കായ്ക
    ആയുധം എടുക്കായ്ക
    ആര്‍ത്തി പിടിച്ചലയായ്ക

    എല്ലാ വരികളും ഇഷ്ടപ്പെട്ട്. ഇത് അതിലേറെ.

    ReplyDelete