നിന്‍ നിഴല്‍ നീ തന്നെ ആകുന്നു
വെണ്മുകില്‍ നീ തന്നെ ആകുന്നു
കണ്ണടക്കുമ്പോള്‍ തുറന്നാലും
കാണ്മതെല്ലാം അതെ നീ തന്നെ
ദൂരെ മറഞ്ഞ മുകിലുകള്‍,
പാടിപ്പറന്ന കുയിലുകള്‍,
ആടിത്തളര്‍ന്ന വെയിലുകള്‍,
തുള്ളിത്തെറിച്ച കിനാവുകള്‍,
വെള്ളി വളയിട്ട കൈയ്യുകള്‍,
മിഞ്ഞി മറഞ്ഞ മനസ്സുകള്‍,
മണ്ണില്‍ പുതഞ്ഞ ശിരസ്സുകള്‍,
വെണ്മുകില്‍ നീ തന്നെ ആകുന്നു
കണ്ണടക്കുമ്പോള്‍ തുറന്നാലും
കാണ്മതെല്ലാം അതെ നീ തന്നെ
ദൂരെ മറഞ്ഞ മുകിലുകള്‍,
പാടിപ്പറന്ന കുയിലുകള്‍,
ആടിത്തളര്‍ന്ന വെയിലുകള്‍,
തുള്ളിത്തെറിച്ച കിനാവുകള്‍,
വെള്ളി വളയിട്ട കൈയ്യുകള്‍,
മിഞ്ഞി മറഞ്ഞ മനസ്സുകള്‍,
മണ്ണില്‍ പുതഞ്ഞ ശിരസ്സുകള്‍,
എല്ലാം അറികതെ നീ തന്നെ
നീലക്കുളത്തിന്‍ കരയ്ക്കലെ
നീളന്‍ പടവുകള്‍ നീ തന്നെ,
നീലാമ്പല്‍ മൊട്ടിന്‍ കടയ്ക്കലെ
ചേറും ചെളിയുമോ നീ തന്നെ
ദൂരെയാ ആകാശ സീമ തന്‍
സിന്ദൂരരേഖ നിറച്ചു പോം
അന്തിത്തുടുപ്പിന്റെ വര്‍ണ്ണവും
നീ തന്നെ എന്നതറിയുക
മൂളിപ്പറന്ന കടന്നലും,
പാലൂട്ടി തന്ന കരങ്ങളും,
പെണ്ണും, പുരുഷാര്‍ത്ഥമൊക്കെയും
ചൊല്ലുക വേറല്ലയെന്നതും
ശന്തിയശാന്തിയും നീ, കര്‍മ്മ
സാക്ഷിയാം അഗ്നിയും, സ്വാര്‍ത്ഥത-
പ്പേവിഷ ബാധയും, ബന്ധുവും
വൈരി, വസൂരിയും നീ തന്നെ
കാലവും, സത്വരജസ്തമോ
ഭേദവും, ത്യാഗവും, ഭോഗവും,
ഓര്‍മ്മയില്‍ തീര്‍ത്ഥം തളിച്ചു പോം
ഓംകാര ബീജവുമാകുന്നു
രണ്ടെന്നതില്ലാതെ ഊഴിയില്‍
തിങ്ങി നിറയുന്ന ശക്തി തന്‍
നെഞ്ചില്‍ മുല കുടിച്ചീടുന്ന
പൈതലും സ്നേഹിതാ നീ തന്നെ
ആദ്യാവസാനങ്ങളില്ലാത്ത
ബോധ സ്വരൂപവും നീ തന്നെ
എന്നിലീ വാക്കായി മിന്നിടും
ബോധ സ്വരൂപവും നീ തന്നെ
എന്നിലീ വാക്കായി മിന്നിടും
വെണ്ണിലാ പുഞ്ചിരി നീ തന്നെ
No comments:
Post a Comment