വെള്ളി നിലാവില്‍
കിനാവിനകത്തു തപസ്സിരിക്കുന്ന
പട്ടുനൂല്‍പ്പുഴുവാണ് വചനം.
അത് പുറത്തു വരുമ്പോള്‍
അതല്ലാതായി മാറുന്നു.
ചിലപ്പോള്‍
ശലഭമായി പാറിപ്പറക്കുന്നു
മറ്റു ചിലപ്പോള്‍
ശ്വാസം കിട്ടാതെ പിടഞ്ഞു മരിക്കും....
എങ്കിലും,
താന്‍ വളര്‍ന്ന
ചിന്തയുടെ ഇലകളില്‍
ഒരു അടയാളം അവ എപ്പോളും
അവശേഷിപ്പിക്കും
വചനം
ചിറകടിച്ചു പറന്നാലും
അവ എന്നെന്നും നിലനില്‍ക്കും.........
വചനം
വിറകൊള്ളുന്ന മനസ്സിന്റെ
വിയര്‍പ്പുമണിയാണ്....
No comments:
Post a Comment