ഇന്നലെ പെയ്ത മഴത്തുള്ളിയൊന്നുമേ
ഇന്നെന്റെ ഓര്‍മ്മയിലില്ല
വെണ്മുകില്‍ മീട്ടിയ വാര്‍മഴവില്ലിന്റെ
തന്ത്രികള്‍ കാണുവാനില്ല
പണ്ടു ഞാന്‍ നീട്ടിയ രാഗനീഹാരങ്ങള്‍
എല്ലാം മറവിയിലാണ്ടു
നീലനീരാളം വിരിക്കുന്ന വിണ്ണിന്റെ
വേദനയെല്ലാം മറന്നു
ഒന്നു മിനക്കെട്ടിരുന്നു മനസ്സിന്റെ
ഉള്ളിലേക്കൊന്നു നോക്കാതെ
ആര്‍ത്തലച്ചീടുന്ന ജീവിതഗംഗയില്‍
പേര്‍ത്തും ഒഴുകുന്നു നമ്മള്‍
എല്ലാം മറക്കാം, കിനാവിന്റെ തുള്ളികള്‍,
ചെങ്കനല്‍ പെയ്യും ദുരിതം,
പണ്ടു നിനക്കായി നെയ്ത കവിതകള്‍,
ചുണ്ടില്‍ നീ നല്‍കിയ മുത്തം
ഉള്ളില്‍ കുളിരു പകര്‍ന്ന പുലരികള്‍,
മണ്ണു പാറുന്ന വഴികള്‍,
ആര്‍ത്തലച്ചീടും മഴ പെയ്തു തോരുന്ന
അന്തി തന്‍ ശീതളസ്പര്‍ശം
പാടവരമ്പുകള്‍, ഈറന്‍ തടാകങ്ങള്‍,
ആറിന്‍ കളകള ശബ്ദം,
രാവില്‍ അകലെ നിന്നെത്തിടും തീവണ്ടി
കൂകീടും ഒച്ച. അതെല്ലാം............
എല്ലാം മറക്കാം, വിദൂര സ്വപ്നങ്ങള്‍ക്ക്
പിന്നില്‍ നാം പാഞ്ഞു പോകുമ്പോള്‍
എല്ലാം, ഹൃദയത്തില്‍ പറ്റിപ്പിടിച്ചവ
എല്ലാം പറിച്ചെറിഞ്ഞീടാം
എല്ലാം മറക്കാം തിരിച്ചു വരവിന്റെ
സ്വപ്‌നങ്ങള്‍ കാണ്മതില്ലെങ്കില്‍
എല്ലാം വലിച്ചെറിഞ്ഞീടാം നാം വേരുകള്‍
ഇല്ലാതെ വാഴ്വതുണ്ടെങ്കില്‍.........
ഇന്നെന്റെ ഓര്‍മ്മയിലില്ല
വെണ്മുകില്‍ മീട്ടിയ വാര്‍മഴവില്ലിന്റെ
തന്ത്രികള്‍ കാണുവാനില്ല
പണ്ടു ഞാന്‍ നീട്ടിയ രാഗനീഹാരങ്ങള്‍
എല്ലാം മറവിയിലാണ്ടു
നീലനീരാളം വിരിക്കുന്ന വിണ്ണിന്റെ
വേദനയെല്ലാം മറന്നു
ഒന്നു മിനക്കെട്ടിരുന്നു മനസ്സിന്റെ
ഉള്ളിലേക്കൊന്നു നോക്കാതെ
ആര്‍ത്തലച്ചീടുന്ന ജീവിതഗംഗയില്‍
പേര്‍ത്തും ഒഴുകുന്നു നമ്മള്‍
എല്ലാം മറക്കാം, കിനാവിന്റെ തുള്ളികള്‍,
ചെങ്കനല്‍ പെയ്യും ദുരിതം,
പണ്ടു നിനക്കായി നെയ്ത കവിതകള്‍,
ചുണ്ടില്‍ നീ നല്‍കിയ മുത്തം
ഉള്ളില്‍ കുളിരു പകര്‍ന്ന പുലരികള്‍,
മണ്ണു പാറുന്ന വഴികള്‍,
ആര്‍ത്തലച്ചീടും മഴ പെയ്തു തോരുന്ന
അന്തി തന്‍ ശീതളസ്പര്‍ശം
പാടവരമ്പുകള്‍, ഈറന്‍ തടാകങ്ങള്‍,
ആറിന്‍ കളകള ശബ്ദം,
രാവില്‍ അകലെ നിന്നെത്തിടും തീവണ്ടി
കൂകീടും ഒച്ച. അതെല്ലാം............
എല്ലാം മറക്കാം, വിദൂര സ്വപ്നങ്ങള്‍ക്ക്
പിന്നില്‍ നാം പാഞ്ഞു പോകുമ്പോള്‍
എല്ലാം, ഹൃദയത്തില്‍ പറ്റിപ്പിടിച്ചവ
എല്ലാം പറിച്ചെറിഞ്ഞീടാം
എല്ലാം മറക്കാം തിരിച്ചു വരവിന്റെ
സ്വപ്‌നങ്ങള്‍ കാണ്മതില്ലെങ്കില്‍
എല്ലാം വലിച്ചെറിഞ്ഞീടാം നാം വേരുകള്‍
ഇല്ലാതെ വാഴ്വതുണ്ടെങ്കില്‍.........
No comments:
Post a Comment