Tuesday, May 10, 2011

ആത്മാവിന്റെ നിഴല്‍

അഹം
നശിക്കാത്തതാകുന്നു
നഷ്ടപ്പെടുത്താന്‍ ആകാത്തതും.......

അടിമകള്‍ക്ക് മേല്‍
ചാട്ടവാറു പുളയുമ്പോഴും
അവര്‍ നിശ്ശബ്ദം പിറുപിറുക്കും....

സ്വാതന്ത്ര്യത്തിന്റെ പുലരിയില്‍
യജമാനമാരുടെ തലകള്‍ കൊയ്തു
അവരുടെ സ്ത്രീകളെയും സമ്പത്തിനെയും
കൊള്ളയടിക്കുന്നതിനെക്കുറിച്ച്.....

ഓര്‍ക്കും തോറും ഉള്ളില്‍
തിളയ്ക്കുന്ന ലാവയായി
അഹം എല്ലാവരിലും
പൊള്ളുന്നു.....

എന്റെ ഉള്ളിലും
ദ്രൌപദിയായും,
കര്‍ണ്ണനായും,
കണ്ണകിയായും
തിരനോട്ടങ്ങള്‍ ആടുന്നു..........

അഹം
ആത്മാവിന്റെ നിഴലാകുന്നു

No comments:

Post a Comment