Wednesday, April 20, 2011

നിനക്കായി മാത്രം.............

ഇത് നിനക്കു വേണ്ടിയാണ്
നിനക്കു വേണ്ടി മാത്രം........

എനിക്കും ആഗ്രഹമുണ്ട്.
നേരം വൈകിയെങ്കിലും
എനിക്കും മോഹമുണ്ട്.

ഇനിയുമൊരു പുലരി കാണാനും,
ഈറന്‍ സാരിത്തലപ്പു കൊണ്ട്
തല തുവര്‍ത്തിക്കൊണ്ട്
നിന്നെ ഉണര്‍ത്താനും,
ഓഫീസിലേക്ക് ധൃതിയില്‍ പോകാന്‍ ഇറങ്ങുന്ന
നിന്റെ പിറകില്‍ വന്നു
പരുപരുത്ത നിന്റെ പിന്‍ കഴുത്തില്‍
ചേര്‍ത്തുമ്മ വെക്കാനും.......

പക്ഷെ,
നേരം വൈകിയിരിക്കുന്നു.

പ്രതീക്ഷകളുടെ
മുനമ്പില്‍ നിന്നും
അഗാധമായ
നിശ്ശബ്ദതയുടെ കയങ്ങളിലേക്ക്
ഞാന്‍ വഴുതി വീഴുകയാണ്......

ഇനി ആഗ്രഹങ്ങളും
മോഹങ്ങളും എല്ലാം
ചിറകു കരിഞ്ഞ
ചിത്രശലഭക്കുഞ്ഞുങ്ങള്‍ മാത്രം .........

ഇനിയൊരിക്കലും
നാം കണ്ടുമുട്ടില്ല എന്നിരുന്നാലും
എന്റെ പ്രണയത്തിന്റെ
താഴ്വാരം
നിനക്കായി ഞാന്‍
ഒഴിച്ചിടുന്നു .....

No comments:

Post a Comment