എന്നെ തൊട്ടു കടന്നു പോകാറുള്ള ഓരോ കാറ്റും
എന്നില്‍ നിറക്കുന്നത്
നിന്റെ ഓര്‍മ്മകളാണ്.....
വെയിലിന്റെ കനം തൂങ്ങുന്ന കണ്ണുമായി
ഞാന്‍ വന്നു കേറുന്ന
വൈകുന്നേരങ്ങളില്‍
എന്റെ ഇടനാഴിയില്‍
നിന്റെ കാലടിപ്പാടുകള്‍
ഞാന്‍ കാണാറുണ്ട്
വെറുതെ എന്റെ പേനയെടുത്ത്
കുത്തിക്കുറിക്കുമ്പോള്‍
നീ മഞ്ഞ നിറമാര്‍ന്ന
ചേലയുടുത്ത്
എന്റെ കവിളില്‍ നുള്ളാറുണ്ട്
ഉറക്കപ്പിച്ചില്‍
ഞാന്‍ നിലവിളിക്കുമ്പോള്‍
അരികില്‍ വന്നെന്നെ തട്ടിയുറക്കാറുണ്ട്
വെള്ളമയിലുകള്‍ പീലി നീര്‍ത്തി ആടുന്ന
മാനത്ത് നിന്നും
എന്നെ നോക്കി ചിരി തൂകാറുണ്ട്
വര്‍ഷം തോറും
പുത്തന്‍ ആശകളുമായി,
ഒരു പിടി കൊന്നപ്പൂക്കളുമായി,
എന്റെ വയസ്സേറുന്നതറിയിക്കാന്‍,
നീ വരാറുണ്ട്
വിഷുമാസമേ!!!!
എന്നില്‍ നിറക്കുന്നത്
നിന്റെ ഓര്‍മ്മകളാണ്.....
വെയിലിന്റെ കനം തൂങ്ങുന്ന കണ്ണുമായി
ഞാന്‍ വന്നു കേറുന്ന
വൈകുന്നേരങ്ങളില്‍
എന്റെ ഇടനാഴിയില്‍
നിന്റെ കാലടിപ്പാടുകള്‍
ഞാന്‍ കാണാറുണ്ട്
വെറുതെ എന്റെ പേനയെടുത്ത്
കുത്തിക്കുറിക്കുമ്പോള്‍
നീ മഞ്ഞ നിറമാര്‍ന്ന
ചേലയുടുത്ത്
എന്റെ കവിളില്‍ നുള്ളാറുണ്ട്
ഉറക്കപ്പിച്ചില്‍
ഞാന്‍ നിലവിളിക്കുമ്പോള്‍
അരികില്‍ വന്നെന്നെ തട്ടിയുറക്കാറുണ്ട്
വെള്ളമയിലുകള്‍ പീലി നീര്‍ത്തി ആടുന്ന
മാനത്ത് നിന്നും
എന്നെ നോക്കി ചിരി തൂകാറുണ്ട്
വര്‍ഷം തോറും
പുത്തന്‍ ആശകളുമായി,
ഒരു പിടി കൊന്നപ്പൂക്കളുമായി,
എന്റെ വയസ്സേറുന്നതറിയിക്കാന്‍,
നീ വരാറുണ്ട്
വിഷുമാസമേ!!!!
No comments:
Post a Comment