Thursday, March 31, 2011

നിന്നില്‍ നിന്നെന്നിലേക്കുള്ള ദൂരം .................

എനിക്കും നിനക്കും ഇടയിലുള്ള
അവിശ്വാസത്തിന്റെ അതിരുകളില്‍
എത്ര സ്വപ്‌നങ്ങള്‍ ചിറകു കരിഞ്ഞു വീണു??

നമുക്കിടയിലുള്ളത്
അറിവില്ലായ്മയുടെ അകലമാണ്..........
ഒരു കടലോളം നീണ്ട ദൂരം.............

എപ്പോഴും മധുരമായി മാത്രമേ
നീ എന്നോട് പെരുമാറിയിരുന്നുള്ളൂ.
അതിനടിയില്‍ നിന്റെ നൊമ്പരങ്ങള്‍
മൌനത്തിലൊതുക്കിയത് നിന്റെ കുറ്റം....

ഞാന്‍ പരുഷമായി മാത്രമേ
നിന്നോട് ഇടപഴകിയുള്ളൂ.
അതിനടയില്‍ എന്റെ സ്നേഹത്തിന്റെ
ഉറവു പൊട്ടാതെ കാത്തതു
എന്റെ പിഴ............

നിന്നില്‍ ഞാന്‍
എന്നെ തന്നെ തേടുകയായിരുന്നോ
ഇതു വരെ??

നീ എന്റെ
ലക്‌ഷ്യം ആണോ
അതോ,
എന്റെ വഴിയിലെ
വെറുമൊരു തണല്‍ മരമോ???

No comments:

Post a Comment