Thursday, March 31, 2011

ഇതായിരുന്നു ഞാന്‍..........

ഇതായിരുന്നു ഞാന്‍
എന്ന് നീയറിയുന്ന കാലം
ഞാന്‍ ഉണ്ടായിരിക്കില്ല

പക്ഷെ,
എന്റെ ഈ മഷിപ്പേനയും,
കോറി നിറച്ച കടലാസു കഷണങ്ങളും
ഇരുള്‍ മൂടിയ
ഏതെങ്കിലും മൂലയില്‍
നിനക്ക് സാക്‌ഷ്യം ഏകാന്‍
നിന്നെയും കാത്തു
കിടപ്പുണ്ടാകും

കരിയിലക്കാറ്റുകള്‍
എപ്പോഴും അങ്ങിനെ ആണ്.

ഒരു മഴയ്ക്ക് മുന്‍പ് വീശി,
ഇലകള്‍ പറപ്പിച്ചു,
പൊടി പാറിച്ചു,
ആകെ വിറപ്പിച്ചു
അവ പോകും ..........
ഒരാശ്വാസമായി.

ഒച്ചയുണ്ടാക്കാതെ,
ഇലകളെ ഇക്കിളിയാക്കാതെ
നാമറിയാതെ നമ്മില്‍ പടരുന്ന
ഇളം കാറ്റ്.
ആരും കാണാതെ,
ഒരു അരിയ സുഖം വീശി
മറഞ്ഞു പോകുന്നു........
നമ്മില്‍ നഷ്ടബോധമായി
നിറയാന്‍ വേണ്ടി മാത്രം.........

എന്റെ ഒടിഞ്ഞ മഷിപ്പേനയും
ചിതലരിച്ച കടലാസ്സും
നിന്നോടൊരായിരം
കഥകള്‍ ചൊല്ലും.........

ഇതായിരുന്നു ഞാനെന്നും,
എന്റെ കാലം എന്നും അറിയാന്‍
നിനക്കന്നു സാധിക്കും.

2 comments:

  1. "ഒച്ചയുണ്ടാക്കാതെ,
    ഇലകളെ ഇക്കിളിയാക്കാതെ
    നാമറിയാതെ നമ്മില്‍ പടരുന്ന
    ഇളം കാറ്റ്."

    Beautiful poetry.

    ReplyDelete
  2. dilipeay kurey munpum inganey blog kandirunnu ithinte setp shariyalla nayam password sms cheyyuka

    ReplyDelete