നിനക്കാഘോഷിക്കാന്
ഒരു കാരണം
ഞാന്‍ ഒരുക്കുന്നുണ്ട്.........
ഒരു സമ്മാനം...........
ഓര്‍മ്മകളിലെ
ഓരോ മഞ്ഞരളിപ്പൂവിലും
അന്ന് നീ ഉമ്മ വെക്കുമായിരിക്കും
നെഞ്ചിലെ
നീല തടാകങ്ങളില്‍
നിന്റെ കാമുകന്റെ കുറിമാനവുമായി
അരയന്നങ്ങള്‍ അന്ന്
വന്നണയുമായിരിക്കും.
നിന്റെ വഴിയില്‍
ശകുനം മുടക്കി വരാറുള്ള
കിഴവി
അന്നുണര്ന്നിരിക്കില്ല.
സ്വസ്ഥമായി നീ
നിന്റെ കിനാവുകളില്‍ അലയും.
കവിതകള്‍ കൊണ്ട്
നിന്നെ മുറിവേല്പ്പിക്കാറുള്ള,
വെറുതെ, ഒന്നിനുമല്ലാതെ
നിന്നെ ദേഷ്യം പിടിപ്പിക്കാറുള്ള,
നിന്റെ കണ്നിറയുന്നതു വരെ
നിന്നെ കളിയാക്കാറുള്ള,
എന്നെയും നീ അന്നു കാണില്ല.
എന്റെ അസാന്നിദ്ധ്യമായിരിക്കും
നിനക്ക് ഞാന്‍ തരുന്ന സമ്മാനം............
ഒരു കാരണം
ഞാന്‍ ഒരുക്കുന്നുണ്ട്.........
ഒരു സമ്മാനം...........
ഓര്‍മ്മകളിലെ
ഓരോ മഞ്ഞരളിപ്പൂവിലും
അന്ന് നീ ഉമ്മ വെക്കുമായിരിക്കും
നെഞ്ചിലെ
നീല തടാകങ്ങളില്‍
നിന്റെ കാമുകന്റെ കുറിമാനവുമായി
അരയന്നങ്ങള്‍ അന്ന്
വന്നണയുമായിരിക്കും.
നിന്റെ വഴിയില്‍
ശകുനം മുടക്കി വരാറുള്ള
കിഴവി
അന്നുണര്ന്നിരിക്കില്ല.
സ്വസ്ഥമായി നീ
നിന്റെ കിനാവുകളില്‍ അലയും.
കവിതകള്‍ കൊണ്ട്
നിന്നെ മുറിവേല്പ്പിക്കാറുള്ള,
വെറുതെ, ഒന്നിനുമല്ലാതെ
നിന്നെ ദേഷ്യം പിടിപ്പിക്കാറുള്ള,
നിന്റെ കണ്നിറയുന്നതു വരെ
നിന്നെ കളിയാക്കാറുള്ള,
എന്നെയും നീ അന്നു കാണില്ല.
എന്റെ അസാന്നിദ്ധ്യമായിരിക്കും
നിനക്ക് ഞാന്‍ തരുന്ന സമ്മാനം............
very touching..
ReplyDeleteThis comment has been removed by the author.
ReplyDelete@Shyam : thanks...
ReplyDelete