സായന്തനത്തിന്റെ
കുങ്കുമവര്‍ണ്ണം മാഞ്ഞാല്‍
പിന്നീടുള്ളത്
ഇരുട്ടിന്റെ അരികുപറ്റി നീങ്ങുന്ന
ചുവപ്പാണ്.
ചോരത്തിളപ്പില്‍
എന്തിനെയും നിഷേധിക്കാന്‍ വെമ്പും,
ദുര്‍മൂര്‍ത്തികളെ ഉള്ളില്‍ കുടിയിരുത്തും,
അന്ധകാരതമിസ്ര മാനസത്തില്‍
ആരോ ചിന്തിയ രക്തത്തുള്ളികള്‍...
ആഹൈതുക പ്രതിഷേധങ്ങള്‍...
നിറയൌവനം
പിശാചരൂപങ്ങളുടെ ബലിപീഠത്തില്‍
കുരുതി കൊടുക്കും.........
ഒന്നോര്‍ത്തു സമാധാനിക്കാം......
രാവിന്റെ ഇരുളും,
പുലരിയുടെ നേരിയ ചുവപ്പും താണ്ടിയാല്‍
പിന്നെയും
പ്രഭാതം ഈ ഭൂമിയില്‍
കുങ്കുമവര്‍ണ്ണം പൂശാതിരിക്കില്ല................
കുങ്കുമവര്‍ണ്ണം മാഞ്ഞാല്‍
പിന്നീടുള്ളത്
ഇരുട്ടിന്റെ അരികുപറ്റി നീങ്ങുന്ന
ചുവപ്പാണ്.
ചോരത്തിളപ്പില്‍
എന്തിനെയും നിഷേധിക്കാന്‍ വെമ്പും,
ദുര്‍മൂര്‍ത്തികളെ ഉള്ളില്‍ കുടിയിരുത്തും,
അന്ധകാരതമിസ്ര മാനസത്തില്‍
ആരോ ചിന്തിയ രക്തത്തുള്ളികള്‍...
ആഹൈതുക പ്രതിഷേധങ്ങള്‍...
നിറയൌവനം
പിശാചരൂപങ്ങളുടെ ബലിപീഠത്തില്‍
കുരുതി കൊടുക്കും.........
ഒന്നോര്‍ത്തു സമാധാനിക്കാം......
രാവിന്റെ ഇരുളും,
പുലരിയുടെ നേരിയ ചുവപ്പും താണ്ടിയാല്‍
പിന്നെയും
പ്രഭാതം ഈ ഭൂമിയില്‍
കുങ്കുമവര്‍ണ്ണം പൂശാതിരിക്കില്ല................
No comments:
Post a Comment