ഇനി
ഒരു ചോദ്യവും
ഒരുത്തരവും മാത്രം ശേഷിക്കുന്നു.........
അത് ഒരു പക്ഷെ
എന്റെ വീട്ടില്‍ ഇന്നലെ നെയ്ത
ചിലന്തി വലകളുടെ ഭംഗിയേക്കുറിച്ചാവാം.
ഒരു പക്ഷെ
വെടിയുപ്പിന്റെ മണം
ഇരച്ചു പൊന്തുന്ന
വിപ്ലവപ്പാടങ്ങളെ കുറിച്ചാവാം.
പുലരിത്തുടുപ്പിലും
കണ്ണിറുക്കി അടക്കുന്ന
അധികാരത്തിന്റെ
ആന്ധ്യത്തെ കുറിച്ചാവാം.....
ഇന്നലത്തെ ആകാശത്തിനും
ഇന്നത്തെ ആകാശത്തിനുമിടക്ക്
എനിക്കെന്നെ നഷ്ടമായി....
നൂലു പിരിച്ചുണ്ടാക്കിയ
പൂണൂല്‍ നെഞ്ചില്‍ കണ്ടതിനാല്‍
പുതിയ ആകാശങ്ങളില്‍
എനിക്ക് പ്രവേശനമില്ല........
തീണ്ടാചാരം!!!!
എന്റെ ഉത്തരം എന്തായിരുന്നാലും
ഇതും മുത്തച്ഛന്‍മാരുടെ പേരു
പറഞ്ഞു വരുന്ന
ഒരു സംവരണക്കാരന്‍ കൊണ്ടു പോകും..........
അപ്പോള്‍ പിന്നെ,
ചോദ്യമേതായാലും,
എന്റെ ഉത്തരം ഒന്നു തന്നെ...
രോഷം തിളയ്ക്കുന്ന
ഈ ചോരത്തുള്ളി.......
ഒരു ചോദ്യവും
ഒരുത്തരവും മാത്രം ശേഷിക്കുന്നു.........
അത് ഒരു പക്ഷെ
എന്റെ വീട്ടില്‍ ഇന്നലെ നെയ്ത
ചിലന്തി വലകളുടെ ഭംഗിയേക്കുറിച്ചാവാം.
ഒരു പക്ഷെ
വെടിയുപ്പിന്റെ മണം
ഇരച്ചു പൊന്തുന്ന
വിപ്ലവപ്പാടങ്ങളെ കുറിച്ചാവാം.
പുലരിത്തുടുപ്പിലും
കണ്ണിറുക്കി അടക്കുന്ന
അധികാരത്തിന്റെ
ആന്ധ്യത്തെ കുറിച്ചാവാം.....
ഇന്നലത്തെ ആകാശത്തിനും
ഇന്നത്തെ ആകാശത്തിനുമിടക്ക്
എനിക്കെന്നെ നഷ്ടമായി....
നൂലു പിരിച്ചുണ്ടാക്കിയ
പൂണൂല്‍ നെഞ്ചില്‍ കണ്ടതിനാല്‍
പുതിയ ആകാശങ്ങളില്‍
എനിക്ക് പ്രവേശനമില്ല........
തീണ്ടാചാരം!!!!
എന്റെ ഉത്തരം എന്തായിരുന്നാലും
ഇതും മുത്തച്ഛന്‍മാരുടെ പേരു
പറഞ്ഞു വരുന്ന
ഒരു സംവരണക്കാരന്‍ കൊണ്ടു പോകും..........
അപ്പോള്‍ പിന്നെ,
ചോദ്യമേതായാലും,
എന്റെ ഉത്തരം ഒന്നു തന്നെ...
രോഷം തിളയ്ക്കുന്ന
ഈ ചോരത്തുള്ളി.......
No comments:
Post a Comment