ഇരുളിന്റെ അതിരുകള്‍ക്കപ്പുറം അല തല്ലും
ഒളിയുടെ തീരത്തിലെങ്ങും!
വെറുതെ എന്നോര്‍മ്മയില്‍ തെളിയും മുഖങ്ങളില്‍
തിരയുകയാണു ഞാന്‍ നിന്നെ!!
കരിയിലക്കാറ്റില്‍ ഒഴുകുന്നോരോര്‍മ്മ തന്‍
ഇരുളാര്‍ന്ന മൂലകള്‍ തോറും
ഒരു ഞരക്കത്തിന് കാതോര്‍ത്തു പിന്നെയും
വെറുതെ തിരയുന്നു നിന്നെ
നിലവിന്റെ നൂലില്‍ തിളങ്ങുന്ന താരക-
മണികള്‍ കൊരുത്തൊരു മാല്യം
വിറകൊണ്ട കൈകളാല്‍ അണിയിക്കുവാനായി
വെറുതെ കൊതിക്കുന്നു ചിത്തം
പറയാതെ പോയൊരു പ്രണയസ്വപ്നങ്ങളില്‍
മിഴി നിറഞ്ഞീടിന നാളില്‍
കവിളില്‍ നിന്നാ മൃദുവിരലുകള്‍ നല്‍കിയ
സുഖമോര്‍ത്തു പോകുന്നു ഞാനും
ഒടുവില്‍ തിരിതാഴ്ത്തുമൊരു സന്ധ്യയില്‍, യാത്ര
പറയുവാന്‍ കാത്തു നില്‍ക്കുമ്പോള്‍
ഇടറുന്ന തൊണ്ടയില്‍ പിടയുന്ന നാദത്തിന്‍
കദനം കനം തൂങ്ങിടുമ്പോള്‍
ഒരു മാത്ര കൂടി തിരിഞ്ഞു നോക്കും എന്നു
വെറുതെ ആശിച്ചൊരു നാളില്‍
നിറമിഴിയോടെ നീ മറയുന്ന കാഴ്ച്ചയെന്‍
അകമേ തിളക്കുന്നു വീണ്ടും
ഇനിയും മരിക്കാ പ്രണയസ്വപ്നങ്ങളില്‍,
ഉരുകും വിഷാദകൂപത്തില്‍,
വാഴ്വിന്‍ വെയിലില്‍, മഴയില്‍, വസന്തത്തില്‍
തിരയുന്നു നിന്നെ ഞാന്‍ വീണ്ടും
ഒളിയുടെ തീരത്തിലെങ്ങും!
വെറുതെ എന്നോര്‍മ്മയില്‍ തെളിയും മുഖങ്ങളില്‍
തിരയുകയാണു ഞാന്‍ നിന്നെ!!
കരിയിലക്കാറ്റില്‍ ഒഴുകുന്നോരോര്‍മ്മ തന്‍
ഇരുളാര്‍ന്ന മൂലകള്‍ തോറും
ഒരു ഞരക്കത്തിന് കാതോര്‍ത്തു പിന്നെയും
വെറുതെ തിരയുന്നു നിന്നെ
നിലവിന്റെ നൂലില്‍ തിളങ്ങുന്ന താരക-
മണികള്‍ കൊരുത്തൊരു മാല്യം
വിറകൊണ്ട കൈകളാല്‍ അണിയിക്കുവാനായി
വെറുതെ കൊതിക്കുന്നു ചിത്തം
പറയാതെ പോയൊരു പ്രണയസ്വപ്നങ്ങളില്‍
മിഴി നിറഞ്ഞീടിന നാളില്‍
കവിളില്‍ നിന്നാ മൃദുവിരലുകള്‍ നല്‍കിയ
സുഖമോര്‍ത്തു പോകുന്നു ഞാനും
ഒടുവില്‍ തിരിതാഴ്ത്തുമൊരു സന്ധ്യയില്‍, യാത്ര
പറയുവാന്‍ കാത്തു നില്‍ക്കുമ്പോള്‍
ഇടറുന്ന തൊണ്ടയില്‍ പിടയുന്ന നാദത്തിന്‍
കദനം കനം തൂങ്ങിടുമ്പോള്‍
ഒരു മാത്ര കൂടി തിരിഞ്ഞു നോക്കും എന്നു
വെറുതെ ആശിച്ചൊരു നാളില്‍
നിറമിഴിയോടെ നീ മറയുന്ന കാഴ്ച്ചയെന്‍
അകമേ തിളക്കുന്നു വീണ്ടും
ഇനിയും മരിക്കാ പ്രണയസ്വപ്നങ്ങളില്‍,
ഉരുകും വിഷാദകൂപത്തില്‍,
വാഴ്വിന്‍ വെയിലില്‍, മഴയില്‍, വസന്തത്തില്‍
തിരയുന്നു നിന്നെ ഞാന്‍ വീണ്ടും
No comments:
Post a Comment