Friday, December 17, 2010

എന്റെ കരളും ഹൃദയവും

വഞ്ചിച്ചു പോയവള്‍ക്കെന്റെ


നെഞ്ചു കീറി കരള്‍ കാണിച്ചു കൊടുത്തു ഞാന്‍

അവള്‍ അതില്‍ ഒന്നും കണ്ടില്ലത്രെ...



കൂട്ടുകാരനു ബോധ്യം വരാന്‍

നീട്ടിയത് എന്റെ ഹൃദയമായിരുന്നു

അവന്‍ ചോദിച്ചു

"നിന്റെ കൈയെന്താ ഒഴിഞ്ഞിരിക്കുന്നല്ലോ??"



കനല്‍ വാരി നിറച്ച എന്റെ

ഇടം കണ്ണിലൂടെ

ഞാന്‍ കണ്ട ലോകങ്ങള്‍ എനിക്ക്

അവരുടെ വേദമോതി തന്നു

അതിജീവനത്തിന്റെ,

ജീവിത സമരത്തിന്റെ,

നേട്ടങ്ങള്‍ കൊയ്യുന്നതിന്റെ

മന്ത്രങ്ങള്‍..

എല്ലാം ഞാന്‍ കേട്ടു മറന്നു.



ഇതള്‍ അടര്‍ന്നു വീണ ശിശിരങ്ങള്‍

മറ്റെന്തൊക്കെയോ എനിക്കു സമ്മാനിച്ചിട്ടു പോയി

ഇടം കണ്ണിലെ കദനത്തിന്റെ കനല്‍ മാത്രം

ആരും കണ്ടില്ല...



പിന്നീട്,

ഏതോ തെരുവോരത്തു കൂടി

ഞാന്‍ നടക്കുമ്പോള്‍,

എന്തോ എന്റെ കാലില്‍ തടഞ്ഞു.

പണ്ടു ഞാന്‍ വലിച്ചെറിഞ്ഞ

കരളും ഹൃദയവും.....

അവ അപ്പോളും തുടിക്കുന്നുണ്ടായിരുന്നു.........

2 comments: