Friday, December 17, 2010

പഴയ പാമ്പിന്‍ കാവുകള്‍

"മുത്തശ്ശീ.... ദാ ഇങ്ങട് വന്നു നോക്കൂ......... നല്ല രസണ്ട് കാണാന്‍.... "


"ഹേയ്.. അങ്ങടൊന്നും പോവരുത്. ഇങ്ങട് വരൂ കുട്ട്യേ...."

"മുത്തശ്ശി ഇങ്ങട് വരൂ..... ഇതൊന്നു കാണൂ... ഹ ഹ ഹ....."

"കുട്ട്യേ പാമ്പുംകാവാണ്‌.....അങ്ങടൊന്നും പോവരുത്..." കൈയില്‍ പറ്റിയ എണ്ണ, തലയില്‍ പുരട്ടിക്കൊണ്ട് മുത്തശ്ശി വന്നു...

"ദാ...ഇത് കണ്ടോ.... പാമ്പോള് തല്ലൂടുന്നു...... "

"ന്റെ ഭഗോതീ....... ഇങ്ങട് വാ.... " മുത്തശ്ശി ദേഷ്യത്തോടെ വിളിച്ചു "ഇങ്ങടൊന്നും വരാന്‍ പാടില്ല്യ ന്നു എത്ര തവണ പറഞ്ഞണ്ട് ഞാന്‍ " മുത്തശ്ശിയുടെ സ്വരത്തില്‍ എന്തോ പന്തികേട്‌ അവള്‍ മണത്തു. രാധിക മുത്തശ്ശിയുടെ അടുത്തേക്ക് ഓടി. ഇത് കാണുമ്പോള്‍, മുത്തശ്ശിയും അവളുടെ കൂടെ ചേരും എന്നാണു അവള്‍ കരുതിയത്‌. പക്ഷെ, ഇതെന്താ മുത്തശ്ശി ഇങ്ങനെ ദേഷ്യപ്പെടണേ..

മുത്തശ്ശിയുടെ കൈ പിടിച്ചു തിരിച്ചു നടക്കുമ്പോള്‍, അവള്‍ ചോദിച്ചു... "എന്തിനാ മുത്തസ്സ്യെന്നെ ചീത്ത പറഞ്ഞെ ?"

"നീ തോന്ന്യാസം കാണിച്ചിട്ട്...... അങ്ങട് പൂവരുത് ന്നു ഞാന്‍ പറഞ്ഞട്ടില്ല്യെ.... " "അതാ പാമ്പോള്‍ തല്ലൂടണ കണ്ടപ്പോ....... "

"അത് തല്ലൂടണതൊന്നുഅല്ല...."പിന്നെ എന്താ പറയേണ്ടതെന്നറിയാതെ മുത്തശ്ശി ഒന്ന് സംശയിച്ചു... "അതൊക്കെ കാണാന്‍ പോയാലെ കണ്ണ് പോട്ടിപ്പോവും... ആ... "

"അയ്യോ.... അപ്പൊ ന്റെ കണ്ണ് പോട്ടുവോ ?"

"ഇല്ല്യ... ഇപ്പൊ നീ അറിയാണ്ടെ കണ്ടതല്ലേ.. അത് സാരല്ല്യ... ഇനി അങ്ങടോന്നും പോവരുത് ട്ടോ.... "

"ഇല്ല്യ... ഞാന്‍ പോവില്ല്യ.... ഒറപ്പ്..... " അവള്‍ മുത്തശ്ശിയുടെ ശരീരത്തോട് കൂടുതല്‍ ഒട്ടി നടക്കാന്‍ തുടങ്ങി.

-----------------------------

"നവീന്‍... ഞാന്‍ ഇന്ന് തിരിച്ചു പോവും... " കടല്‍ തിരകള്‍ ആഞ്ഞടിക്കുന്ന ഒരു സായാഹ്നത്തില്‍ അവള്‍ പറഞ്ഞു...

"Why? നീ രണ്ടു മാസം ന്നു പറഞ്ഞല്ലേ വന്നെ....... "

"ബാക്കി പണം ഞാന്‍ തിരിച്ചു തരാം.. But I need to go..."

"ഛെ.. കാശിന്റെ കാര്യം ആരാണിവിടെ പറഞ്ഞത് ? I need to know, why you are leaving.."

"Some personal works...."

"അതെന്താ അങ്ങിനെ ഒരു personal work? വേറെ clients വല്ലതും തടഞ്ഞോ ?"

"ഛെ... നവീന്‍.. എനിക്ക് നിന്നെ കഴിഞ്ഞേ ഉള്ളൂ വേറാരും... അതാണ്‌ ഞാന്‍ എന്റെ foreign engagement കൂടി വിട്ടു നീ വിളിച്ചപ്പോള്‍ ഓടി വന്നത്... ഇതതല്ലടാ... "

"പിന്നെ....... ??എന്നോട് പറയാന്‍ പറ്റുന്നതാണെങ്കില്‍ പറയൂ.... " അവള്‍ അവന്റെ കണ്ണുകളിലേക്കു നോക്കി... ആ beach ഹൌസിലെ കാറ്റ് കഥ കേള്‍ക്കാന്‍ അവിടെ തന്നെ ചുറ്റിയടിച്ചു നിന്ന്.

"ഒന്നൂല്ല്യ നവീന്‍.. Now a days I'm feeling so lonely and lost....ഞാന്‍ വഴി തെറ്റി ഒരുപാട് ദൂരം വന്നിരിക്കുന്നു........ ഞാന്‍ തന്നെ തിരഞ്ഞെടുത്തതാണ് ഈ വഴി.. None to be blamed but me... പക്ഷെ മനസ്സില്‍ എന്തൊക്കെയോ ചുറ്റിപ്പിണയുന്നു.... You know, രാത്രി ഉറക്കത്തില്‍ ഞാന്‍ ദുസ്സ്വപ്നം കണ്ടു ഞെട്ടി ഉണരാരുണ്ട്...... "

"ഓഹ്... " നവീന്‍ സഹതാപം പ്രകടിപ്പിച്ചു.

"Yes നവീന്‍.... and you knwo what I see..." അവള്‍ ഒന്ന് കണ്ണുകളടച്ചു... "പണ്ട് ഞാനും മുത്തശ്ശിയും കൂടി വിളക്കു കൊളുത്താന്‍ പോകുന്ന പാമ്പിന്‍ കാവ്. അവിടെ ഇണ ചേരുന്ന രണ്ടു നാഗങ്ങള്‍... ഞാന്‍ അത് കണ്ടു നില്‍ക്കുകയാണ്.... പെട്ടെന്ന് അതില്‍ ഒന്ന് എന്റെ നേര്‍ക്ക്‌ ചീറിയടുക്കുന്നു... മുത്തശ്ശിയെ വിളിക്കാന്‍ എനിക്ക് നാവു പൊങ്ങുന്നില.. അതെന്നെ ചുറ്റി വരിയുന്നു. എന്നിട്ട് എന്നെ അതിന്റെ ഇണയാക്കാന്‍ ശ്രമിക്കുന്നു..... ശ്വാസം കിട്ടാതെ ഞാന്‍ ഉറക്കം ഉണരും...... It has happened many times..."

"Horrible...."

"ഈ പാമ്പിന്‍ കാവും, serene ആയുള്ള atmospherum ഒക്കെ എന്റെ കുട്ടിക്കാലവുമായി ബന്ധപ്പെട്ടുള്ളതാണ്.... I was as innocent as a fresh rose during those times..."

"Hmmm..Then why you...?"നവീന്‍ ഒരു ഇടറലോടെ ആണ് അത് ചോദിച്ചത്.....

"As I told you....A destiny which I chose....വേണ്ടായിരുന്നു എന്ന് ഇനി തോന്നിയിട്ടും കാര്യമില്ല. I'm bound to bear the results..."രാധികയുടെ കണ്ണുകള്‍ നിറഞ്ഞിരുന്നു.

"No..I don't believe so...."

"എളുപ്പമാണ് നവീന്‍ പുറമേ നിന്ന് നോക്കുന്നവര്‍ക്ക് പറയാന്‍.... അഭിജാതമായ കുലത്തില്‍ പിറക്കുന്നതില്‍ കാര്യമൊന്നുമില്ല. It ultimately results in sleepless nights... ദാ എന്നെ നോക്കൂ.... അന്ന് മുത്തശ്ശി പറഞ്ഞു തന്ന കഥകള്‍ ആണ് ഇന്നെന്റെ ഉറക്കം കെടുത്തുന്നത്. പാമ്പുകള്‍ ഇണ ചേരുന്നത് കണ്ടാല്‍ കണ്ണ് പൊട്ടിപ്പോകുമെന്നു... അതൊന്നും ഞാന്‍ ഈ ചീത്ത വഴിയില്‍ വരുമ്പോള്‍ എന്നെ തടഞ്ഞില്ല.... ആദ്യമാദ്യം ചെറിയ രീതിയില്‍ career growth ലക്‌ഷ്യം വെച്ച് തുടങ്ങിയതിപ്പോള്‍ എന്നെ അറിയപ്പെടുന്ന ഒരു 5 star വേശ്യയാക്കി.... "

"Please രാധിക... ഞാന്‍ പറഞ്ഞിട്ടുണ്ട്.... നീ അങ്ങിനെ സ്വയം വിളിക്കരുതെന്നു.... "

"പിന്നെന്തു വിളിക്കണം നവീന്‍ ? Call girl എന്നോ ?? I know, എന്ത് വിളിച്ചാലും ultimately the job I'm doing is equalent to any lady selling her body in red streets. ഞാന്‍ ഇവിടെ കോര്‍പ്പറേറ്റ്കള്‍ക്കും, മാധ്യമ സാമ്രാട്ടുകള്‍ക്കും, രാഷ്ട്രീയ ദല്ലാളന്മാര്‍ക്കും കിടക്ക വിരിക്കുന്നു.. അത് കൊണ്ട് മാത്രം ചെയ്യുന്ന ജോലിയുടെ നിലവാരം കൂടില്ലല്ലോ... Mine is a cursed life...."

"രാധിക.... Please...Atleast for me you are not like that...."

"എനിക്കറിയാം നവീന്‍.. അതോണ്ടാണ് നിന്നോട് മാത്രം ഞാന്‍ ഇതൊക്കെ പറഞ്ഞത്. "അവള്‍ തന്റെ കണ്ണ് തുടച്ചു... കണ്ണിലെ കണ്മഷി പരന്നിരുന്നു. നവീന്‍ അത് കൈ കൊണ്ട് തുടച്ചു കൊടുത്തു.



"I'm also leaving with you.."അവന്‍ കടലലകള്‍ നോക്കി പറഞ്ഞു.

"എങ്ങോട്ട് ?" രാധിക ആശ്ചര്യത്തോടെ ചോദിച്ചു.

"നീ എങ്ങോട്ട് പോകുന്നുവോ, അങ്ങോട്ട്‌... "

"Come on Naveen..നിനക്ക് പറ്റിയ place അല്ല അത്.. ഒരു old village. You'll feel odd..ഇപ്പൊ ആരും ഇല്ല്യ അവിടെ.. ആ പാമ്പിന്‍ കാവില്‍ ഒന്ന് പോണം എനിക്ക്..... Donno, അവിടെ എന്തോ എന്നെ കാത്തിരിക്കുന്നുണ്ടെന്ന തോന്നല്‍.. "

"Interesting..ഞാനും വരുന്നു.... " നവീന്‍ ആവേശത്തോടെ പറഞ്ഞു.

"Ok..."

--------------------------------

കാര്‍ ചെന്ന് നിന്നപ്പോള്‍ ആ മുറ്റത്തു കരിയിലകള്‍ പാറി. പൊടി പിടിച്ചു കിടന്ന ആ പൂമുഖപടിയില്‍ കൃഷ്ണന്‍ നായര്‍ ഇരിക്കുന്നുണ്ടായിരുന്നു. അയാള്‍ ബുദ്ധിമുട്ടി എഴുന്നേറ്റു നിന്ന്.

"നായരമമാമാ സുഖല്ലേ ??"

"അതെ കുട്ട്യേ.... ഇപ്പൊ എവിട്യാ കുട്ടി ?? ഇത് ഭാര്താവാ ?"

രാധിക എന്താ പറയേണ്ടതെന്നറിയാതെ ഒരു നിമിഷം നവീന്‍ ഇന്റെ കണ്ണിലേക്കു നോക്കി.

"ആഹ്... ഞാന്‍ ഇപ്പൊ Bombay ലാ... "

"ഉം.. കുട്ടീടെ മുത്തശ്ശി മരിച്ചെല്‍ പിന്നെ, ഇവിടെ ഞാന്‍ ഇടയ്ക്കു വന്നു പോണതെന്ന്യേ ള്ളൂ... വേറാരും വരവില്ല്യ... "

"ആ പാമ്പിന്‍ കാവോക്കെ ഇല്ല്യേ ഇപ്പളും "

"അത് കാട് പിടിച്ചു കെടക്കുന്നു.... ഞങ്ങള്‍ടെ കാലത്തൊക്കെ പെണ്ണ് പെഴച്ചാല്‍ പാമ്പ് മുടിക്കും ന്ന പറയരു... ഇപ്പൊ അങ്ങന്യൊന്നും വേണം ന്നില്ല്യ നാഗത്താന്മാര്‍ക്ക് കുടുംബം മുടിക്കാന്‍..... "

രാധിക ഒരു നിമിഷം തരിച്ചു നിന്ന്.... അവളുടെ കണ്ണില്‍ എന്തൊക്കെയോ ചിത്രങ്ങള്‍ മിന്നി മാഞ്ഞു.

"ആ.. മുടിഞ്ഞു ന്നും പറയാന്‍ വയ്യ.. കുട്ടി ഒക്കെ ഇപ്പളും ബാക്കീണ്ടല്ലോ ഈ തരവാട്ടിലെന്നു പറയാന്‍... "

"ഞങ്ങള്‍ ഇവിടെ ഒന്ന് രണ്ടീസം കാണും.. "

"ആയ്ക്കോട്ടെ.. കൊറേ കാലായന്നു ഉള്ളിലൊക്കെ അടിച്ചു വാരീട്ട്... ഞാന്‍ ജാനക്യെ കൊണ്ട് ഒരു വിധം വൃത്തി ആക്കിച്ചണ്ട്.... അവളെ വൈന്നേരം അയക്കേം ചെയ്യാം.. "

"ആയ്ക്കോട്ടെ നായരമമാമാ"

അയാള്‍ പോയിക്കഴിഞ്ഞപ്പോള്‍, രാധിക നവീന്റെ മുഖതെക്കുനോക്കി. ഒരു നിശ്വാസത്തോടെ അവള്‍ അകത്തേക്ക് നടന്നു.

----------------------------------

വൈകീട്ട്, പാമ്പിന്‍ കാവിന്റെ അടുത്ത് നില്‍ക്കുമ്പോള്‍, രാധികയുടെ മനസ്സില്‍ കൃഷ്ണന്‍ നായര്‍ ഉടെ വാക്കുകള്‍ മുഴങ്ങി..

"എന്തെ എന്നെ മാത്രം നാഗത്താന്മാര്‍ വെറുതെ വിട്ടു...... ഞാനല്ലേ ആദ്യം തീരേണ്ടവള്‍..." അവള്‍ നവീന്റെ മുഖത്തേക്ക് നോക്കിയില്ല.

"ഓ !! അതൊക്കെ old മിത്തുകള്‍ അല്ലെ.... "

"അല്ല നവീന്‍, There is something........എന്റെ ആ സ്വപ്നം... നായര്‍ അമ്മാമന്റെ ചോദിക്കാതെ ഉള്ള പറച്ചില്‍.. There is something.."

"നീ വെറുതെ മനുഷ്യനെ പേടിപ്പിക്കല്ലേ........ വാ പോകാം......... " നവീന്‍ അവളുടെ കൈ പിടിച്ചു.

"ഇല്ല നവീന്‍.. ഞാന്‍ ഒരല്പം നേരം കൂടി കഴിഞ്ഞിട്ടേ ഉള്ളൂ.... എനിക്കൊന്നു ഇതിന്റെ അകത്തു കേരണം..... പണ്ട് സ്ഥിരം മുത്തശ്ശിയോടൊപ്പം വന്നിരുന്ന സ്ഥലമാ... I know each and every corner of it. നവീന്‍ വിട്ടോ.. ഒരു അരമണിക്കൂര്‍..... ഞാന്‍ എത്തിയേക്കാം "



രാധിക പതുക്കെ കാവിന്റെ ഉള്ളിലേക്ക് പോകുന്നത് നോക്കി നവീന്‍ നിന്നു... "ഇവളെ ഞാന്‍ എന്തെ ഇത്ര ഇഷ്ടപ്പെടാന്‍ ??" അയാളോര്‍ത്തു.

-----------------------------------

"സര്‍, ഒന്ന് വേഗം വരണേ... " കൃഷ്ണന്‍ നായര്‍ ആണ് നവീനിനെ ചെറു മയക്കത്തില്‍ നിന്നും ഉണര്തിയ്ത്.

"സര്‍.. നമ്മടെ കുട്ടി... പാമ്പുംകാവില്.... "അയാളുടെ ശബ്ദം വിറക്കുന്നുണ്ടായിരുന്നു. നവീന്‍ ഉടനെ പാമ്പിന്‍ കാവിലേക്കു കുതിച്ചു.

അവിടെ രാധികയുടെ ചേതന അറ്റ സരീരം കിടക്കുന്നുണ്ടായിരുന്നു. നീല നിറം വ്യാപിച്ചു തുടങ്ങിയിരുന്നു. കണ്ണുകള്‍ പാതി അടഞ്ഞിരുന്നു. ആ ദൃശ്യം കണ്ടു നവീന്‍ ന്റെ ശരീരം നടുങ്ങി..

വിറച്ചു കൊണ്ട് അയാള്‍ ചോദിച്ചു... "ഇത്.. എങ്ങനെയാ.. ആരാ കണ്ടത്... ??"

"ജാനകി വൈകീട്ട് വരണ വഴിയാ കണ്ടത്... ഞാന്‍ പോലീസില്‍ അറിയിച്ചിട്ടുണ്ട്... വെള്ളിക്കെട്ടന്‍ ആണെന്നാ തോന്നണേ.. സരീരത്തില്‍ എവടെം കടിച്ച പാടൊന്നും കാണാന്‍ ണ്ടാര്‍ന്നില്ല്യ... പിന്നെ ജാനക്യാ അത് കണ്ടു പിടിച്ചേ... "

"എന്ത്??" നവീന്‍ ചോദിച്ചു.

"ദാ... അങ്ങട് നോക്കൂ..... ദേങ്ങന്യാപ്പോ ആ സ്ഥലത്ത് കടി കൊണ്ടേ ന്നാ മനസിലാവാത്തെ..... "വൃദ്ധന്‍ ചൂണ്ടിയ ഇടത്തേക്ക് നവീന്‍ നോക്കി...



അരക്കെട്ടിനു താഴെ, അവളുടെ സാരിയില്‍ പടര്‍ന്ന രക്തക്കറ.

No comments:

Post a Comment