ബന്ധങ്ങളും, സൌഹൃദങ്ങളും എല്ലാം അവയുടെ സ്വ-സ്വരൂപം അറിയിക്കുന്ന ഒരു സന്ദര്‍ഭം വരും......ഇന്നല്ലെങ്കില്‍ നാളെ. അതില്‍ ഹൃദയത്തോടു ചേര്‍ത്തു വെച്ചവയൊക്കെയും, അതില്‍ നിന്നൊരു കഷണം കടിച്ചെടുത്തു, തിരിഞ്ഞു നോക്കാതെ ഓടും.....വീണ്ടും ലംഘിക്കപ്പെടാന്‍ എന്നറിയാമെങ്കിലും ഒരു മുന്നറിയിപ്പ്..........
-----------------------------------
നമുക്ക് മുഖംമൂടികള്‍ അഴിക്കാതെ സംസാരിക്കാം................
ഏറ്റവും മൃദുവാര്‍ന്ന പദങ്ങളാല്‍
പരസ്പരം ഇക്കിളി കൂട്ടാം.
തേനും ചക്കരപ്പാനിയും കൂട്ടി ഇളക്കി,
നമുക്ക് സേവിക്കാം.
അരികില്‍ നിന്നാലും
കാതങ്ങളുടെ അകലം പാലിക്കാം.......
നമ്മുടെ കണ്ണടകളില്‍ കാണുന്ന നിറങ്ങള്‍
മാത്രം ശരി എന്നു വിശ്വസിക്കാം.
നമ്മുടെ വാച്ചിലെ സമയം ശരിയാകുവാന്‍
മറ്റെല്ലാ വാച്ചിലെ സമയങ്ങളെയും തിരുത്താന്‍ ശ്രമിക്കാം .......
എല്ലാ വാതായനങ്ങളും കൊട്ടിയടച്ചു
രഹസ്യങ്ങളുടെ സൂക്ഷിപ്പുകാരാകാം...............
No comments:
Post a Comment