Wednesday, September 1, 2010

ദേവീ ദര്‍ശനം

 കലങ്ങിത്തെളിയുന്ന ഭക്തമനസ്സിനുള്ളില്‍ തെളിയുന്ന ദിവ്യ പ്രഭാപൂരം.
ഇന്ന് ടെലിവിഷനില്‍ ഒരു കുട്ടിയുടെ നിഷ്കപടമായ പുഞ്ചിരി കണ്ടപ്പോള്‍ -
മനസ്സില്‍ ദേവിയുടെ നിരഞ്ജന രൂപം മിന്നി മാഞ്ഞ ......
ദേഹം പുളകമണിഞ്ഞ ......
കണ്ണില്‍ നിന്നും കണ്ണുനീര്‍ ധരയായൊഴുകി..............

കണ്ണ് തുടച്ചു എഴുന്നേറ്റപ്പോള്‍ മനസ്സില്‍ അമ്മ ഒരു വരിയെഴുതിത്തന്നു 

ദേവീ ര്‍ശനം

ദേവി നിന്നെത്തിരഞ്ഞു ഞാനെങ്ങെങ്ങു
വ്യ൪ത്ഥമായിയലഞ്ഞു
നിന്റെ ര്‍ശനം സാക്ഷാത്കരിക്കുവാന്‍
എത്ര നാളായ് വലഞ്ഞു
നിന്റെ മന്ത്ര ധ്വനികളാലെന്‍ മനം
എത്ര നാള്‍ ഞാന്‍ നിറച്ചു
നിന്‍ വിഭൂഷിത മേനിയെയെത്ര നാള്‍
എന്റെയുള്ളില്‍ നിനച്ചു
കുങ്കുമം പുരണ്ടുള്ള പദങ്ങളില്‍
മാനസപ്പൂ ചൊരിഞ്ഞു
                         വണ്ടു മൂളുന്ന നിന്‍ ചൊടിപ്പൂക്കളില്‍
                         സന്ധ്യ ചായം പുരട്ടെ
                         നിന്‍ പുരിവാര്‍ കുഴലില്‍ തിളങ്ങുന്ന
                         താരകം കണ്ണിറുക്കെ
                         നിന്‍ പുരികക്കൊടിയാല്‍ മഴവില്ലു
                         തീര്‍ത്തു മേഘം ചിരിക്കെ
                         ആടകള്‍ തീര്‍ക്കും പാര്‍വ്വണ രാത്രികള്‍
                         നിന്നെ പട്ടുടുപ്പിക്കെ
                         നിന്നരയാലിലവയറില്‍ സൂര്യന്‍
                         പൊന്‍പതക്കമായ് നില്‍ക്കെ
                         മുറ്റും കസ്തൂരി ഗന്ധവുമായ് കാറ്റും
                         നിന്നരികിലായെത്തെ
എത്ര നാള്‍ നിന്റെ ചിന്തയിലെന്റെയുള്‍ -
ച്ചൂടില്‍ ഞാന്‍ വെന്തുരുകി
എത്ര നാള്‍ നിന്നെ ഒന്നു കണ്ടീടുവാന്‍
എന്റെയുള്ളം തുടിച്ചു
വന്നതില്ല നീയന്നൊന്നുമെന്നുടെ
രോദനം കേട്ടതില്ല
ഒന്നു മിന്നിത്തെളിഞ്ഞു പോയില്ല നീ
എന്നെയോര്‍ത്തതുമില്ല
എന്റെയുള്ളിലെ നീറുന്ന വേദന
ഒന്നും നീയറിഞ്ഞില്ല
എന്നെ മാറോടണച്ചു പുല്‍കിത്തിരു
കൈകളാല്‍ തഴുകീല
                         എന്റെ തൊട്ടരികത്തു നീയുന്ടെന്ന-
                         തപ്പോള്‍ ഞാനറിഞ്ഞില്ല
                         എന്നെ താങ്ങി നിറുത്തുന്ന ശക്തി നീ -
                         യെന്നു ഞാന്‍ നിനച്ചില്ല

                         എന്റെ വാക്കുകളായി വരുന്നതും
                         എന്റെ ജീവധമനിയില്‍ വാഴ്വതും
                         എന്റെ ശ്വാസനിശ്വാസമായ് നില്‍പ്പതും
                         നീയെന്നു ഞാന്‍ മറന്നേ പോയ്

ഇന്ന് കണ്ടു ഞാന്‍ നിന്നുടെ പുഞ്ചിരി
നിന്റെ കാരുണ്യവായ്പാല്‍
എന്റെ കണ്ണില്‍ത്തെളിഞ്ഞു ദേവീ നിന്റെ
കോമള ദിവ്യ രൂപം
ന്‍ മനസ്സിലൊളിയായി മിന്നി നീ
നിഷ്കളങ്ക സ്വരൂപേ
ഉള്ളിലെന്നും തെളിഞ്ഞു നില്‍ക്കേണമാ
നിര്‍മ്മല പ്രേമ ഹാസം

2 comments: