വാക്കില്‍ നന്‍മ നിറച്ചും, ചിന്ത വിടരും തോപ്പില്‍ നിറഞ്ഞാടിയും,
ഊക്കില്ലാത്ത ചടച്ചൊരെന്‍റെ കവിതപ്പയ്യിന്നു പുല്ലേകിയും,
സാക്ഷിക്കണ്ണു തുറന്നു മൂന്നുലകവും വീക്ഷിച്ചിടുമ്പോളുമീ
കോപ്പില്ലാപ്പരിഷക്ക് നല്‍കി സദയം നീ തുള്ളി കാവ്യാമൃതം //
നീറും നെഞ്ചിലെ സങ്കടങ്ങള്‍ തിരതല്ലീടുമ്പൊളും , വേറൊരാള്‍
ഈറന്‍ കണ്ണുകളോടെ മുന്നില്‍ മരുവീടുമ്പോളും , സച്ചിന്മയാ !
നേരിന്‍ കൈത്തിരിനാളം മങ്ങിയെരിയും നേരത്തിലും ,ഊറിടും
ഓരോ വാക്കും ഉണര്ന്നിടുന്നതവിടുന്നേകുന്ന സ്പന്ദങ്ങളാല്‍//
നീ താന്‍ വിശ്വമഹാകവി നിരതം ഈ പ്രാപഞ്ച കാവ്യങ്ങളാല്‍
സീമാതീതം പകര്‍ന്നിടുന്നു കരുണാ ജീവാമൃതം ചുറ്റിലും
രാവാകും മഷി മുക്കി വിണ്ടലമതില്‍ നീ സംരചിച്ചീടുമീ
കാവ്യം പാരണ ചെയ്തവര്‍ സുകൃതികള്‍ നിഷ്കമ്പ ജ്യോതിസ്സുകള്‍ //
നിന്‍ മാധുര്യം നിറഞ്ഞതാം നിലവറക്കുള്ളില്‍ കടന്നെന്നുടെ
ചുണ്ടില്‍ തെല്ലുമൊതുങ്ങിടാത്ത തരിയൊന്നേറ്റി പുറത്തെത്തവേ
അര്‍ഹിക്കാത്ത പുകഴ്ത്തലാലെ അഭിമാനത്തിന്‍ ഫണം പൊങ്ങവേ
വീണ്ടും കാളിയ മര്‍ദ്ദമാടു ഹൃദയേ നിന്‍ താമരക്കാലിനാല്‍ //
എന്നെ തന്‍ മടി മേലിരുത്തി കവിതക്കല്‍ക്കണ്ടവും പുഞ്ചിരി -
പ്പാലും തന്നു കിനാക്കള്‍ പാകി മനസ്സില്‍ സ്നേഹം ചൊരിഞ്ഞുള്ളൊരെന്‍
അമ്മക്കെന്നുടെ വാക്യമേന്തും മധുരം പൂര്‍ണ്ണാര്‍പ്പണം ചെയ്‌വു ഞാന്‍
കയ്പുണ്ടെങ്കില്‍ അതെന്റെ മാത്രം പിഴയാം ! എല്ലാം പൊറുത്തീടുക !!//

No comments:
Post a Comment