ചിതലെടുക്കാത്ത ഓര്‍മകളില്‍
ഒരു ലക്ഷം മുഖം
ഒരായിരം സ്വരം,
ഒരു ജന്മം.....
യാത്രക്കിടയില്‍ കപ്പിത്താന്‍ പറഞ്ഞു,
നിശ്ശബ്ദതയുടെ , ശാന്തതയുടെ,
സമുദ്രത്തെ പറ്റി.
പോകണമെന്നുണ്ട് ...
പക്ഷെ അവിടെയും,
അലറി വിളിക്കുന്ന
കടല്‍ക്കാക്കകള്‍ ഉണ്ടാകുമത്രേ!!
മുറിച്ചു വെച്ച അപ്പക്കഷണം
ശബ്ദമുണ്ടാക്കാതെ തിന്നുന്നതിനിടയില്‍
അവള്‍ എന്നെ നോക്കി.
ഏതോ ഒരു കുറ്റബോധത്താല്‍
ഞാന്‍ മുഖം തിരിച്ചു....
ഇത്രനാളും ഞാന്‍ അഭിനയിക്കുകയായിരുന്നോ,
ഞാന്‍ അവളെ വഞ്ചിക്കുകയായിരുന്നോ....
സൂചിയുടെ തുളയിലൂടെ
നൂലിന്റെ അറ്റം കടത്തി,
പിറക്കാത്ത കുഞ്ഞിനുള്ള കുട്ടിക്കുപ്പായം
അവള്‍ വീണ്ടും നെയ്യാന്‍ തുടങ്ങി..
ഈ ശാന്ത സമുദ്രത്തില്‍
ഞാനും കടല്‍ക്കാക്കകളും മാത്രം
പഴയ ആശയം എങ്കിലും പുതുമയോടെ അവതരിപ്പിച്ചു..
ReplyDeleteഅഭിനന്ദനങ്ങള്‍!!!!