പിഴച്ച നാള്‍ക്കള്‍ തന്‍
പിതൃത്വം ഏല്‍ക്കുവാന്‍
തിളച്ച ചോരയില്‍
മുഖം കഴുകുവാന്‍
നിലച്ചിടാത്തൊരീ
നിലവിളികളില്‍
നിറഞ്ഞു നൊന്തു തന്‍
നില മറക്കുവാന്‍
അധികാരത്തിന്റെ
മൃഗീയ ഭീഷണ
സ്വരങ്ങള്‍ക്കു നേരെ
പരിഹസിക്കുവാന്‍
യുഗങ്ങളായ് പണി-
യെടുക്കുവാന്‍ മാത്രം
വിധിക്കപ്പെട്ടവ-
ന്നൊരു കൈയെകുവാന്‍
അതി നിഷ്ഠൂരമായ്
വെടിയും ലാത്തിയും
ബയണട്ടും നെഞ്ചില്‍
തുളഞ്ഞു കേറവേ
ഒഴുകും ചോരയും
വരേണ്ണ്യ വര്‍ഗത്തിന്‍
മുഖത്ത് നീറുന്ന
വെറുപ്പും കാണവേ
വിറച്ചിടാതെ കണ്‍-
നിറയാതെ കണ്ഠം
ഇടറാതെ ഇന്‍ക്വി-
ലാബു വിളിക്കുവാന്‍
ദുരിതങ്ങള്‍ ചിരി-
ച്ചെതിരേറ്റീടുവാന്‍
സമത്വമാം ലോകം
പണിതുയര്ത്തുവാന്‍
പുതിയ വിപ്ലവ -
ക്കിനാക്കളില്‍ സ്വയം
മതിമറന്നേകാ-
ന്തതയില്‍ നില്‍ക്കുവാന്‍
സിരകളില്‍ വിദ്യുത്
പ്രവാഹവും പേറി
യുവാക്കളെ പട -
ക്കൊരുക്കിക്കൊള്ളുവാന്‍
ശരീരവും മനോ-
വികാരവും ബുദ്ധി-
പ്രഭാവവും ജന-
തതിക്ക് നല്‍കുവാന്‍
സ്വയം സമൂഹത്തില്‍
അലിഞ്ഞു ചേര്‍ന്നതില്‍
മധുരമായിത്താന്‍
നിലക്കൊണ്ടീടുവാന്‍
ഹൃദയ രക്തത്താല്‍
കൊടി നനക്കുവാന്‍
ചരിത്രത്തിന്‍ സാക്ഷ്യം
തുറന്നു ചൊല്ലുവാന്‍
വരിക ആരുള്ളൂ
ഇവിടെ വിപ്ലവ-
പ്പുതു പുലരിക്കായ്
ഉയിര്‍ കൊടുക്കുവാന്‍
വരിക ആരുണ്ടു
സ്വയം മരിച്ചു കൊ-
ന്ടുണരും കാലത്തിന്‍
രഥം ഉയര്‍ത്തുവാന്‍
വരിക രക്തത്താല്‍
ഒരു യുഗത്തിന്റെ
പുലരിക്കായ് തൊടു-
കുറിയണിയിക്കാന്‍ ........
ആഹാ...ഇങ്ങനെ ഒന്ന് തീരെ പ്രതീക്ഷിച്ചില്ല...
ReplyDeleteനന്നായിടുണ്ട് ട്ടോ