Tuesday, November 10, 2009

ഒരു വെറും കവിത


വിരല്‍ നൊന്ത നിലത്തെഴുത്തുകള്‍്

പകരം തന്ന പ്രകാശ ധാരയില്‍,

നറു തേനില്‍ വയമ്പും അമ്മ തന്‍

വിരലും ചേര്ന്ന രസാനുഭൂതിയില്‍്,

കളിവഞ്ചിയില്‍, കൈത മൊന്തയില്‍,

പല നാളിട്ടൊരു വള്ളി നിക്കറില്‍

വളപ്പൊട്ടുകള്‍ ശേഖരിച്ചൊരെന്‍്

തകരപ്പെട്ടിയില്‍, ചോക്കു പെന്‍സിലില്‍,

മഴ പെയ്തു തണുത്ത രാത്രിയില്‍

പല നാള്‍ കണ്ട കിനാക്കുളിര്മയില്,

മധുര പ്രണയത്തിന്‍ മുന്തിരി-

ച്ചഷകം മോന്തിയ ശ്യാമ ഭംഗിയില്‍,

അവളൊത്തു കിനാവു കണ്ടു ഞാന്‍

വെറുതെ താണ്ടിയൊരാ പഥങ്ങളില്‍,

നിലവന്നു ചുരന്ന രാത്രിയില്‍

അവള്‍ കൈമാറിയ ചുംബനങ്ങളില്‍

വഴി മാറിയ കുത്തൊഴുക്കിലെന്‍്

നിലകള്‍ തെറ്റിയ ജീവിതങ്ങളില്‍,

ചിരിയാല്‍ ഹൃദയത്തെ മൂടുവാന്‍

പതിയെ ചൊന്ന നിശാസുമങ്ങളില്‍്,

പുതു ഗാഥ രചിക്കുവാന്‍ സ്വയം

കുതികൊള്ളുന്ന നഭ സ്ഥലങ്ങളില്‍,

തെളിയുന്നിതെന്‍ ഉണ്മ ഇന്ന്, ഇതില്‍

പുലരും ഞാന്‍ ഇനിയും യുഗങ്ങളില്‍///

4 comments:

  1. മനോഹരം!!

    ReplyDelete
  2. This comment has been removed by the author.

    ReplyDelete
  3. ഭാവാത്മകമായ അവതരണം...... വിയോഗിനി നന്നായി ഇണങ്ങുന്നുണ്ട്... പ്രകാശധാരയില്‍ എന്നിടത്തെ . "പ്ര ' കൂട്ടക്ഷരമാകയാല്‍ അവിടെ വൃത്തഭംഗം വരും ...അതുപോലെ "വളപ്പൊട്ടുകള്‍" എന്നിടത്തെ "പ്പ " എന്ന കൂട്ടക്ഷരം........വളപൊട്ടുകള്‍ എന്നായാല്‍ വൃത്തം മുറിയില്ല.....പക്ഷെ അങ്ങനെ പ്രയോഗിയ്ക്കാമോ എന്നറിയില്ല...ആശംസകള്‍ !

    ReplyDelete