Tuesday, October 27, 2009

നീ എവിടെയാണ്??

ഓഫീസ് ബ്ലോഗില്‍ ചില കവിതകള്‍ കണ്ടു.
ഒക്കെയും ഇംഗ്ലീഷില്‍ വളരെ നന്നായി എഴുതിയവ.
പെട്ടെന്ന് ഒരു ഇന്‍സ്പിരേഷന്‍........
-------------------------------------------------------------------------
ഇതു നിനക്കായി ഞാന്‍,
എന്റെ നെഞ്ചിലെ വെള്ളക്കടലാസിലെഴുതാതെ സൂക്ഷിച്ചതാണ്..
ഇതു കാണുമ്പൊള്‍ നിന്റെ
മുഖത്ത് വിരിയുന്ന
പുഞ്ചിരി നിലാവ് കാണുവാന്‍ വേണ്ടി മാത്രം.

നിന്റെ വരവും നോക്കിയുള്ള
എന്റെ ഈ ഇരിപ്പിന്
എന്നോളം തന്നെ പഴക്കമുണ്ട്.
നിന്നോടുള്ള എന്റെ ഈ
ഭ്രാന്തിനും...

വെളിച്ചം തേടിയ പക്ഷികള്‍
ചേക്കേറിയത്
ഇരുള്‍ ഗുഹക്കുള്ളിലായിരുന്നോ?
കുരിശു ചുമന്നു ഞാന്‍
താണ്ടിയ വഴികള്‍
വൃത്താകൃതിയില്‍ ആയിരുന്നോ?
എന്റെ സ്വപ്നങ്ങളുടെ മേല്‍
തുലാവര്‍ഷ മേഘം വന്നു നിറഞ്ഞത്‌,
വെറും നേരമ്പോക്കിനായിരുന്നോ???

ഇടവഴിയില്‍ ഒരു
കാലനക്കം കേട്ടുവോ?
നീ എന്റെ കുടില്‍ തേടി വരുന്നുവോ?
എന്റെ നാലുമണിപ്പൂവുകള്‍
വിടരാന്‍ തുടങ്ങിയോ?"

1 comment:

  1. ""ഇടവഴിയില്‍ ഒരു
    കാലനക്കം കേട്ടുവോ?
    നീ എന്റെ കുടില്‍ തേടി വരുന്നുവോ?
    എന്റെ നാലുമണിപ്പൂവുകള്‍
    വിടരാന്‍ തുടങ്ങിയോ???""
    ഈ കവിത ഞാന്‍ മനസിലാകിയ വിധം തന്നെ ആണെങ്കില്‍ "ഇല്ലാ "എന്നുള്ള ഉത്തരം പറഞ്ഞു കൊള്ളുന്നു

    ReplyDelete