എവിടെ നിന്നൊക്കെയോ ആരൊക്കെയോ എന്നെ
ദിനവും നിരീക്ഷിപ്പതുണ്ടാം
പകുതിയും ശൂന്യമാം എൻ കണ്ണിലേക്കവർ
വെറുതെ നോക്കീടുന്നതുണ്ടാം
എവിടെയോ പൂവിട്ടു കൊഴിയുന്ന പൂവുകൾ
പുതുജീവനായ് കൊതിക്കും പോൽ
നിലവൂർന്നു വീഴുന്ന വഴികളിൽ കാതോർക്കും
പഴയകാലങ്ങളെപ്പോലെ
നിര തെറ്റി മാനത്തു പാറുന്ന പറവ തൻ
സ്മൃതിചിത്രം തെളിയുന്ന പോലെ
പുഴയിൽ മുഖം നോക്കി നിൽക്കുന്ന തരുശാഖ
കവിത വായിക്കുന്ന പോലെ
ഉറവകൾ വറ്റിയ ഹൃദയഭിത്തിക്കു മേൽ
ചുടുചോര തേച്ച ചെഞ്ചായം
പിറവിക്കു മുൻപേ മരിച്ച കുഞ്ഞിൻ മുഖം
നിറയുന്ന മാതൃവിലാപം
അരിവാൾ തിളക്കത്തിൽ ബലികൊണ്ട ജന്മങ്ങൾ
നിലവിളിക്കുന്ന താഴ്വാരം
ചുമരുകൾ കെട്ടിത്തടുത്തു നിർത്തും പെറ്റ-
വയർ പങ്കുവെച്ചൊരു വൈരം
പൊടിമണൽ വീശിയടിച്ചു ചുറ്റും നീണ്ട
വഴി, മുറിവേറ്റൊരെൻ പ്രാണൻ
എവിടെ നിന്നൊക്കെയോ എൻ നേർക്ക് നീളുന്ന
മിഴിമുന നോവിച്ചിടുന്നു.
ഒഴുകുന്ന മിഴിനീരിൽ ഉരുകിയൊലിക്കുന്ന
ഹൃദയനിശ്വാസങ്ങളാവാം
വഴിതെറ്റി വന്ന സ്മിതങ്ങളിൽ വീണ മൻ-
മനം ഉഴറുന്നതുമാവാം
പുറകിലേതൊക്കെയോ ജന്മങ്ങൾ തൻ ശവം
ഇളകിയാടുന്നതുമാവാം
ദുരിതക്കൊടും വേനൽ വരുവതു കാത്തെൻറെ
മിഴി കടയുന്നതുമാവാം
പതിതമാം മാനസം ഒരു തുളസീദള
പരിശുദ്ധി മോഹിപ്പതാകാം
നിറമിഴിയോടെന്റെ കൈവിട്ട ജീവിതം
പ്രണയം കൊതിക്കുന്നതാവാം
എവിടെ നിന്നൊക്കെയോ കണ്ണുകൾ ശാപത്തിൻ
വചനമോർമ്മിപ്പിച്ചിടുന്നു
പല പല വേഷങ്ങൾ ആടുവാറുണ്ടു ഞാൻ
അവകളെ തൃപ്തിപ്പെടുത്താൻ
പല മുഖങ്ങൾ, പല ചായങ്ങൾ, വസ്ത്രങ്ങൾ
പലതാകും നാട്യനൃത്തങ്ങൾ
പല പാട്ടുകൾ, രസഭാവങ്ങൾ, ഒന്നുമേ
ഹൃദയം തൊടാതെ പോകുന്നു
ഒരു കാറ്റിൽ ആരോ എടുത്തെറിഞ്ഞെന്ന പോൽ
പല വഴി ഞാൻ പറക്കുന്നു
ഒടുവിലേതോ മണ്ണിൽ ഒടുവിലെ ശ്വാസത്തി-
നുഴറിക്കിതക്കുന്ന നേരം
ചിരകാല സ്വപ്നങ്ങൾ എന്നോടു കൂടിയെൻ
ചിതയിൽ ഞാൻ വെക്കുന്ന നേരം
അവിടെയുമറിയുന്നു, ചൂഴുന്ന കണ്ണുകൾ
അതിലേക്കു ഞാൻ നോക്കിടുമ്പോൾ
അറിയുന്നു വ്യർത്ഥമെൻ ജീവിതം, കണ്ണീരോ-
ടകമേ മിഴിയടയുന്നു.....
ദിനവും നിരീക്ഷിപ്പതുണ്ടാം
പകുതിയും ശൂന്യമാം എൻ കണ്ണിലേക്കവർ
വെറുതെ നോക്കീടുന്നതുണ്ടാം
എവിടെയോ പൂവിട്ടു കൊഴിയുന്ന പൂവുകൾ
പുതുജീവനായ് കൊതിക്കും പോൽ
നിലവൂർന്നു വീഴുന്ന വഴികളിൽ കാതോർക്കും
പഴയകാലങ്ങളെപ്പോലെ
നിര തെറ്റി മാനത്തു പാറുന്ന പറവ തൻ
സ്മൃതിചിത്രം തെളിയുന്ന പോലെ
പുഴയിൽ മുഖം നോക്കി നിൽക്കുന്ന തരുശാഖ
കവിത വായിക്കുന്ന പോലെ
ഉറവകൾ വറ്റിയ ഹൃദയഭിത്തിക്കു മേൽ
ചുടുചോര തേച്ച ചെഞ്ചായം
പിറവിക്കു മുൻപേ മരിച്ച കുഞ്ഞിൻ മുഖം
നിറയുന്ന മാതൃവിലാപം
അരിവാൾ തിളക്കത്തിൽ ബലികൊണ്ട ജന്മങ്ങൾ
നിലവിളിക്കുന്ന താഴ്വാരം
ചുമരുകൾ കെട്ടിത്തടുത്തു നിർത്തും പെറ്റ-
വയർ പങ്കുവെച്ചൊരു വൈരം
പൊടിമണൽ വീശിയടിച്ചു ചുറ്റും നീണ്ട
വഴി, മുറിവേറ്റൊരെൻ പ്രാണൻ
എവിടെ നിന്നൊക്കെയോ എൻ നേർക്ക് നീളുന്ന
മിഴിമുന നോവിച്ചിടുന്നു.
ഒഴുകുന്ന മിഴിനീരിൽ ഉരുകിയൊലിക്കുന്ന
ഹൃദയനിശ്വാസങ്ങളാവാം
വഴിതെറ്റി വന്ന സ്മിതങ്ങളിൽ വീണ മൻ-
മനം ഉഴറുന്നതുമാവാം
പുറകിലേതൊക്കെയോ ജന്മങ്ങൾ തൻ ശവം
ഇളകിയാടുന്നതുമാവാം
ദുരിതക്കൊടും വേനൽ വരുവതു കാത്തെൻറെ
മിഴി കടയുന്നതുമാവാം
പതിതമാം മാനസം ഒരു തുളസീദള
പരിശുദ്ധി മോഹിപ്പതാകാം
നിറമിഴിയോടെന്റെ കൈവിട്ട ജീവിതം
പ്രണയം കൊതിക്കുന്നതാവാം
എവിടെ നിന്നൊക്കെയോ കണ്ണുകൾ ശാപത്തിൻ
വചനമോർമ്മിപ്പിച്ചിടുന്നു
പല പല വേഷങ്ങൾ ആടുവാറുണ്ടു ഞാൻ
അവകളെ തൃപ്തിപ്പെടുത്താൻ
പല മുഖങ്ങൾ, പല ചായങ്ങൾ, വസ്ത്രങ്ങൾ
പലതാകും നാട്യനൃത്തങ്ങൾ
പല പാട്ടുകൾ, രസഭാവങ്ങൾ, ഒന്നുമേ
ഹൃദയം തൊടാതെ പോകുന്നു
ഒരു കാറ്റിൽ ആരോ എടുത്തെറിഞ്ഞെന്ന പോൽ
പല വഴി ഞാൻ പറക്കുന്നു
ഒടുവിലേതോ മണ്ണിൽ ഒടുവിലെ ശ്വാസത്തി-
നുഴറിക്കിതക്കുന്ന നേരം
ചിരകാല സ്വപ്നങ്ങൾ എന്നോടു കൂടിയെൻ
ചിതയിൽ ഞാൻ വെക്കുന്ന നേരം
അവിടെയുമറിയുന്നു, ചൂഴുന്ന കണ്ണുകൾ
അതിലേക്കു ഞാൻ നോക്കിടുമ്പോൾ
അറിയുന്നു വ്യർത്ഥമെൻ ജീവിതം, കണ്ണീരോ-
ടകമേ മിഴിയടയുന്നു.....
വിലപിക്കതെല്ലുനേരം കദനത്തിൻ
ReplyDeleteതീവ്രതയൊന്നു കുറഞ്ഞിട്ടെ
പിന്നെയുണരുമാ കരുണയൊരു
കാവ്യമായ്
കരുതലായ് കർമ്മപഥി സാന്ത്വനമായ്
തിരയണമാദിയിൽത്തന്നെ പകർന്നതാം
മുക്തിപ്രദായകം യോഗവിദ്യ
ഒട്ടും മുടങ്ങാതെ സംലഭ്യമായിടു - മനുകമ്പയുണരുന്ന ഹൃദയങ്ങളിൽ ധർമശ്രുതിയാർന്ന ജീവിത ഗാഥകളിൽ
(ഇമം വിവസ്വതേ യോഗം പ്രോക്തവാനഹമദ്വയം )
പ്രേമാദരപൂർവ്വം
സ്വാമി അദ്ധ്യാത്മാനന്ദ
1st March 2020
തീവ്രതയൊന്നു കുറഞ്ഞിടട്ടെ
ReplyDelete