നിന്നെക്കുറിച്ചല്ലാതൊന്നുമെഴുതുവാൻ ഇന്നെനിക്കാവുന്നതില്ലേ...
നിന്നുടെ രൂപമല്ലാതൊന്നുമെൻ മനേ ഇപ്പോളുദിക്കുന്നതില്ലേ....
നിൻറെയുദാര സ്മിതത്തിൻ പ്രകാശത്തിൽ മുങ്ങിക്കുളിച്ചു നിൽക്കുമ്പോൾ
നിർന്നിമേഷാക്ഷനായ് നിൽക്കുവാനല്ലാതെ വേറൊന്നുമാകുന്നതില്ലേ...
വേരറ്റ ജീവൻ പുഴകുന്ന നേരത്തു, പ്രാണൻ പുകഞ്ഞു കത്തുമ്പോൾ
ഹൃദ്രക്തമൂറ്റിക്കുടിച്ചു ചീർക്കും മദമെന്നിൽ പുളയ്ക്കുന്ന നേരം
നേരിൻറെ കാവൽമാലാഖമാർ കൺപൊത്തിയെങ്ങൊ ഒളിക്കുമ്പൊളല്ലോ
നീ വന്നു, നീ വന്നു ജീവനിൽ അൻപിന്റെ ഗംഗാജലം തുളിക്കുന്നു.
വിസ്മയം കൊണ്ടെഴുതീടിന കൺകളാൽ നിൻറെ കാരുണ്യപ്രവാഹം
കാണുമ്പോൾ ആഴത്തിൽ ജന്മാന്തരങ്ങൾ തൻ കെട്ടുകൾ പൊട്ടുന്ന ശബ്ദം
വിഗ്രഹതുല്യമാ നിൻ നില മാനസചിത്രമായ് ഉള്ളിൽ തെളിയേ
ആകുലചിന്താപ്രളയത്തിലാലില മേലെ നീ കാർമേഘവർണ്ണൻ
സച്ഛിഷ്യസഞ്ചയം ഭക്തവൃന്ദം നിൻറെ ആരാത്രികങ്ങൾ പാടുമ്പോൾ
ദൂരെ, തിരുമുൻപിൽ നിന്നുമാറി കരഞ്ഞീടുന്നു എൻറെ ഹൃദന്തം.
നീയൊരു വാക്കിന്നമൃതമായ് വന്നെൻറെ കണ്ണീർ തുടക്കുന്ന നേരം
വാക്കിന്നതീതമാം നന്ദിയാൽ, സ്നേഹത്താൽ നിൻ മുന്നിൽ ഞാൻ കുമ്പിടുന്നു.
ഉത്തരം കിട്ടാത്ത ചോദ്യങ്ങളാൽ ഗതി കിട്ടാതുഴലുന്ന നേരം
ധ്യാനാത്മകം നിൻറെ പുഞ്ചിരിക്കും മുഖം ചോദ്യമെല്ലാം എരിയ്ക്കുന്നു
വെണ്ണിലാ രാവിലേകാന്തത നിസ്സഹം എന്നെ ചുഴലുന്ന നേരം
നീയരികത്തു വന്നെന്നുടെ കാതിലായ് നിൻറെ സ്വകാര്യമോതുന്നു.
"ഞാനുണ്ട്, ഞാനുണ്ട്, പേടി വേണ്ടിന്നിനി, ഞാനുണ്ടലിഞ്ഞു വിളിക്കിൽ
തൂണിൽ തുരുമ്പിലും, നിന്നുടെയുള്ളിലും ഞാനുണ്ട് സ്നേഹമായോർക്ക.
ഊട്ടുന്ന കൈയിൽ, തലോടുന്ന കൈയിൽ, നിൻ കണ്ണീർ തുടയ്ക്കുന്ന കൈയിൽ
ഞാനുണ്ട്, എന്നുടെ സ്നേഹകാരുണ്യവും, ശാന്തിയഭയവുമുണ്ട്...."
ക്ഷുദ്രമീ കൈവിരൽ തന്നിൽ നീ നിന്നുടെ മന്ത്രജാലം കൊണ്ടു വാക്കിൻ
ചിത്രം വരക്കുമ്പോൾ ഞാനറിയാതെന്നിൽ മൂളുന്നു നിന്നുടെ ഗാനം
കണ്ണുനീർ മൂടിയെൻ കാഴ്ച മറയുമ്പോൾ സ്പഷ്ടമായ് കാണുന്ന കാലിൻ
പൂമ്പൊടിയൊന്നു തരേണമേ കേവലം ധന്യമായ്ത്തീർക്കുവാൻ ജന്മം

വശ്യമായ വാക്കുകള്‍ .
ReplyDeleteഅര്‍ത്ഥമുള്ള വരികള്‍