7/26/12 നു എഴുതിയ കവിത
-------------------------------------------
എന്‍റെ മനസ്സിന്
എഴുപതു നിലകള്‍ ഉണ്ടായിരിക്കണം
അല്ലെങ്കില്‍ എവിടെ നിന്നാണ്
-------------------------------------------
എന്‍റെ മനസ്സിന്
എഴുപതു നിലകള്‍ ഉണ്ടായിരിക്കണം
അല്ലെങ്കില്‍ എവിടെ നിന്നാണ്
ഇത്രയും ശബ്ദങ്ങള്‍?
പല സ്വരങ്ങള്‍,
പല പല സംഭാഷണശകലങ്ങള്‍
എല്ലാം ചെവിയില്‍ വന്നലക്കുന്നു.
ഒരു ഓട്ടമത്സരത്തിന്റെ
കമന്ററി പോലെ ചെവിയില്‍
ആരോ കൂവിയാര്‍ക്കുന്നു...
പല സ്വരങ്ങള്‍,
പല പല സംഭാഷണശകലങ്ങള്‍
എല്ലാം ചെവിയില്‍ വന്നലക്കുന്നു.
ഒരു ഓട്ടമത്സരത്തിന്റെ
കമന്ററി പോലെ ചെവിയില്‍
ആരോ കൂവിയാര്‍ക്കുന്നു...
ചില പൊട്ടിച്ചിരികള്‍
ചിലവ ആത്മഭാഷണങ്ങള്‍,
ചില ഓര്‍മ്മകള്‍,
ഇനിയും ചിലവ ദുഃഖഗാനങ്ങള്‍
ഒക്കെയും ഒരുമിച്ച് ട്യൂണ്‍ ചെയ്ത
ഒരു നൂറു റേഡിയോകളില്‍ എന്ന വണ്ണം...
ചില ഓര്‍മ്മകള്‍,
ഇനിയും ചിലവ ദുഃഖഗാനങ്ങള്‍
ഒക്കെയും ഒരുമിച്ച് ട്യൂണ്‍ ചെയ്ത
ഒരു നൂറു റേഡിയോകളില്‍ എന്ന വണ്ണം...
അതെപ്പോഴും എന്നോട്
ആവശ്യമില്ലാത്ത കാര്യങ്ങള്‍ മാത്രം പറഞ്ഞു
ആവശ്യമില്ലാത്ത കാര്യങ്ങള്‍ മാത്രം പറഞ്ഞു
അതിനു തൊട്ടു താഴെ ഉള്ള നിലകളില്‍
ഏതൊക്കെയോ നൊമ്പരങ്ങള്‍
തങ്ങളുടെ തലയും കൈയും,
ജനലഴികള്‍ക്കിടയിലൂടെ പുറത്തേക്കിട്ടു
എന്‍റെ പേര് വിളിച്ച് ഉറക്കെ കരഞ്ഞു....
പിന്നെ ഓരോ നിലകളില്‍
ജീവിതത്തിന്റെ ഓരോ അടരുകള്‍
എന്നോട് സംസാരിക്കാന്‍ ശ്രമിച്ചു കൊണ്ടിരുന്നു
എല്ലാവരും ഒരുമിച്ചു സംസാരിക്കുന്നതിനാല്‍
എനിക്കൊന്നും ശ്രദ്ധിക്കാന്‍ സാധിച്ചുമില്ല....
ഏറ്റവും താഴത്തെ നിലയില്‍,
ഏതൊന്നിനു മീതെ മറ്റെല്ലാം
കെട്ടിപ്പൊക്കിയിരിക്കുന്നുവോ....
അവിടെ എന്‍റെ ആത്മാവ്
നഷ്ടപ്രാണനോടെ,
നിലവിളിക്കാന്‍ പോലും
ശേഷിയില്ലാതെ
അനങ്ങാതെ,
വെള്ളമോ, വെളിച്ചമോ
കാറ്റോ കടക്കാത്ത
ഒരു മുറിയില്‍
അവഗണിക്കപ്പെട്ടു
കണ്ണീരില്‍ മുങ്ങി
കിടക്കുകയായിരുന്നു........
No comments:
Post a Comment