ഈ മുടിയഴിച്ച് വെച്ചില്ലായിരുന്നെങ്കില്‍
മരിച്ചത് ദൈവമെന്നു നീ
കരുതിയേനെ..
ഈ ചോര എന്‍റെ കഴുത്തില്‍ നിന്നും
ഇറ്റ് വീണില്ലായിരുന്നെങ്കില്‍
ഒരു അമാനുഷികനെന്നു നീ
സങ്കല്‍പ്പിച്ചേനെ
മുകിലോളം
മുകളിലേക്ക് നീ പറത്തിയ
ഈ പട്ടങ്ങള്‍
ചരടറ്റ് വീണില്ലായിരുന്നെങ്കില്‍
അവ സ്വര്‍ഗകവാടങ്ങള്‍
താണ്ടിയെന്നു നീ
കരുതിയേനെ.
ചാട്ടവാറടികള്‍ക്കും
കുരിശുപീഡകള്‍ക്കുമപ്പുറം
ഉയിര്‍ക്കുന്ന
നിത്യജീവനെന്നു നിനച്ചേനെ.
ഇന്നീ ഉന്മാദലഹരിയില്‍
ഞാനുറഞ്ഞു ഭരണിപ്പാട്ട്
പാടിയില്ലായിരുന്നെങ്കില്‍,
ഈ കുരുതി തര്‍പ്പിച്ചില്ലായിരുന്നെങ്കില്‍,
നിന്‍റെ സ്നേഹത്തിന്‍റെ
ചൂടിലീ നാടു
കത്തി ചാമ്പലായേനെ
No comments:
Post a Comment