നീയുദാരമായ് നോക്കുകെന്നെ ഞാന്‍
പൂത്തുലഞ്ഞിടട്ടെ
നീലമേഘങ്ങള്‍ പോലെ ഭൂമിയില്‍
പെയ്തിറങ്ങിടട്ടെ
കൈവിരല്‍കളാല്‍ മീട്ടുകെന്നുടെ
തന്ത്രിയില്‍ വിലോലം
നിന്‍റെ ഗാനങ്ങള്‍ പാടുവാന്‍ മണി-
വീണയായിടട്ടെ
പൂ വിടരുന്ന ചന്തമായി നീ
കണ്‍ മിഴിച്ചിടുമ്പോള്‍
വണ്ടു പോലെ നിന്‍ ചിന്ത തന്‍ മധു
ഞാന്‍ നുകര്‍ന്നിടട്ടെ
ദേവദാരുക്കള്‍ പൂത്തുലയുന്ന
താഴ്വരകള്‍ തേടി
ഞാന്‍ അലയുന്ന പാതയില്‍ നിന്‍റെ
പാദമുദ്ര കാണെ
തീമഴകള്‍ നനഞ്ഞു കേറി ഞാന്‍
എന്‍ ഗൃഹത്തിലെത്തേ
നീ വിളക്കുമായ് കാത്തു നില്‍പ്പതു
ദൂരെ നിന്നു കാണ്‍കെ
കാതിലെന്റെ വിലോലമാകുമാ
നാദബിന്ദു തൂകി
നിന്‍റെ താരാട്ടുപാട്ടില്‍ നിര്‍ഭയം
ഞാനുറങ്ങിടുമ്പോള്‍
ഞാനറിയുന്നു ജീവിതത്തിലെ
സ്നേഹധാരയൊന്നെ
തൂത്തെറിയുന്നു നെഞ്ചിനുള്ളിലെ
കല്മഷങ്ങളെല്ലാം
വീണ്ടുമൊന്നു തിരി തെളിയ്ക്കുന്നു
അന്‍പിന്‍ പൊന്‍ വസന്തം
പൂര്‍ണ്ണസമ്മോദ സന്ധ്യകള്‍ എന്‍റെ
മാറില്‍ ചാഞ്ഞിടുന്നു
നിന്‍ ചിരിയൊന്നു നല്‍കു വീണ്ടുമെന്‍
തുമ്പ പൂത്തിടട്ടെ
നീ മൃദുഗാനമൊന്നു പാടുകെന്‍
തുമ്പി പാറിടട്ടെ....
പൂത്തുലഞ്ഞിടട്ടെ
നീലമേഘങ്ങള്‍ പോലെ ഭൂമിയില്‍
പെയ്തിറങ്ങിടട്ടെ
കൈവിരല്‍കളാല്‍ മീട്ടുകെന്നുടെ
തന്ത്രിയില്‍ വിലോലം
നിന്‍റെ ഗാനങ്ങള്‍ പാടുവാന്‍ മണി-
വീണയായിടട്ടെ
പൂ വിടരുന്ന ചന്തമായി നീ
കണ്‍ മിഴിച്ചിടുമ്പോള്‍
വണ്ടു പോലെ നിന്‍ ചിന്ത തന്‍ മധു
ഞാന്‍ നുകര്‍ന്നിടട്ടെ
ദേവദാരുക്കള്‍ പൂത്തുലയുന്ന
താഴ്വരകള്‍ തേടി
ഞാന്‍ അലയുന്ന പാതയില്‍ നിന്‍റെ
പാദമുദ്ര കാണെ
തീമഴകള്‍ നനഞ്ഞു കേറി ഞാന്‍
എന്‍ ഗൃഹത്തിലെത്തേ
നീ വിളക്കുമായ് കാത്തു നില്‍പ്പതു
ദൂരെ നിന്നു കാണ്‍കെ
കാതിലെന്റെ വിലോലമാകുമാ
നാദബിന്ദു തൂകി
നിന്‍റെ താരാട്ടുപാട്ടില്‍ നിര്‍ഭയം
ഞാനുറങ്ങിടുമ്പോള്‍
ഞാനറിയുന്നു ജീവിതത്തിലെ
സ്നേഹധാരയൊന്നെ
തൂത്തെറിയുന്നു നെഞ്ചിനുള്ളിലെ
കല്മഷങ്ങളെല്ലാം
വീണ്ടുമൊന്നു തിരി തെളിയ്ക്കുന്നു
അന്‍പിന്‍ പൊന്‍ വസന്തം
പൂര്‍ണ്ണസമ്മോദ സന്ധ്യകള്‍ എന്‍റെ
മാറില്‍ ചാഞ്ഞിടുന്നു
നിന്‍ ചിരിയൊന്നു നല്‍കു വീണ്ടുമെന്‍
തുമ്പ പൂത്തിടട്ടെ
നീ മൃദുഗാനമൊന്നു പാടുകെന്‍
തുമ്പി പാറിടട്ടെ....
നന്നായി!
ReplyDelete