ഉണരൂ അമൃതത്തിന്‍
അരുമക്കിടാങ്ങളെ
ഉണരൂ പുതുലോക-
പ്പുലരിപ്പൈതങ്ങളെ
ഉണരൂ സദാശിവ
നേത്ര സ്ഫുലിംഗങ്ങളെ
ഉണരൂ അജയ്യാര്യ
ധ്വജവാഹകന്മാരെ
ഉണരൂ വിദ്യുദ്ദീപ്ത
യുവ ചേതസന്മാരെ
ഉണരൂ നിരാഗാര്‍ദ്ര
ധ്രുവ മാനസന്മാരെ
ഉണരൂ പ്രബുദ്ധഭാ-
സ്വര തേജസന്മാരെ
ഉണരൂ വിജിഗീഷു
ഭാരത പുത്രന്മാരെ
ഉണരൂ, നൂറ്റാണ്ടിന്നും
അപ്പുറം നിന്നും സിംഹ-
ഗര്‍ജ്ജമൊന്നിന്നും നമ്മള്‍
കേള്‍ക്കുന്നതില്ലേ നൂനം
ഉണരൂ, ആലസ്യം വിട്ടു-
ണരൂ, ദിഗന്തങ്ങള്‍
വിറ കൊണ്ടീടും ഇടി
മുഴക്കം കേള്‍ക്കാനില്ലേ
അഭയം അഭയമെ-
ന്നരുളും തിരുമൊഴി-
യറിവായ് നിറവായി
നിന്നുള്ളില്‍ കൊളുത്തുക
അഭയം തരും തൃച്ചേ-
വടികള്‍ നിരങ്കുശം
പ്രണമിച്ചീടാന്‍ നിന്‍റെ
മസ്തകം കുനിക്കുക
ദുരിതം കണ്ടിട്ടേറ്റം
എരിയും ഹൃദയത്തിന്‍
കനല്‍ നീ ഒരല്‍പം നിന്‍
നെഞ്ചിതില്‍ വാങ്ങീടുക
ഉടലില്‍ പുതക്കുന്നൊരാ
ദിവ്യവസനത്തിന്‍
നിറമീ വാനില്‍ മഴ-
വില്ലായി വിരിയിക്ക
അരുണാഭമാം മുഖ-
മതില്‍ നിന്നൊഴുകുന്ന
കരുണാധാരക്കുള്ളില്‍
ഹൃദയം ആഴ്ത്തീടുക
ഗഗനവിശാലമാം
നയനം പകരുന്ന
പരമാനന്ദത്തിന്റെ-
യലയില്‍ മുങ്ങിത്താഴ്ക
കൊതിയില്‍ മറക്കായ്ക
വിധിയില്‍ പകക്കായ്ക
ഹൃദയസ്വരങ്ങളെ
കേള്‍ക്കാതെ പോയീടായ്ക
ദുര്‍ബലനാകാതാത്മ-
ശക്തിയെ ഭജിച്ചു നീ
വിശ്വമംഗള ധീര
ഗാനമാലാപം ചെയ്ക
ഉണരൂ, ലോകം നിന്നെ
കാത്തിരിക്കുന്നൂ ചെന്നു
പുണരൂ സ്വാതന്ത്ര്യത്തിന്‍
നവ്യമാം വിഭാതത്തെ
ഉണരൂ, സുദീര്‍ഘമാം
നിദ്രയെ വെടിഞ്ഞിന്നൊ-
ന്നുണരൂ വിളിക്കുന്നു
ഭാരത ഗുരുവരൻ
അരുമക്കിടാങ്ങളെ
ഉണരൂ പുതുലോക-
പ്പുലരിപ്പൈതങ്ങളെ
ഉണരൂ സദാശിവ
നേത്ര സ്ഫുലിംഗങ്ങളെ
ഉണരൂ അജയ്യാര്യ
ധ്വജവാഹകന്മാരെ
ഉണരൂ വിദ്യുദ്ദീപ്ത
യുവ ചേതസന്മാരെ
ഉണരൂ നിരാഗാര്‍ദ്ര
ധ്രുവ മാനസന്മാരെ
ഉണരൂ പ്രബുദ്ധഭാ-
സ്വര തേജസന്മാരെ
ഉണരൂ വിജിഗീഷു
ഭാരത പുത്രന്മാരെ
ഉണരൂ, നൂറ്റാണ്ടിന്നും
അപ്പുറം നിന്നും സിംഹ-
ഗര്‍ജ്ജമൊന്നിന്നും നമ്മള്‍
കേള്‍ക്കുന്നതില്ലേ നൂനം
ഉണരൂ, ആലസ്യം വിട്ടു-
ണരൂ, ദിഗന്തങ്ങള്‍
വിറ കൊണ്ടീടും ഇടി
മുഴക്കം കേള്‍ക്കാനില്ലേ
അഭയം അഭയമെ-
ന്നരുളും തിരുമൊഴി-
യറിവായ് നിറവായി
നിന്നുള്ളില്‍ കൊളുത്തുക
അഭയം തരും തൃച്ചേ-
വടികള്‍ നിരങ്കുശം
പ്രണമിച്ചീടാന്‍ നിന്‍റെ
മസ്തകം കുനിക്കുക
ദുരിതം കണ്ടിട്ടേറ്റം
എരിയും ഹൃദയത്തിന്‍
കനല്‍ നീ ഒരല്‍പം നിന്‍
നെഞ്ചിതില്‍ വാങ്ങീടുക
ഉടലില്‍ പുതക്കുന്നൊരാ
ദിവ്യവസനത്തിന്‍
നിറമീ വാനില്‍ മഴ-
വില്ലായി വിരിയിക്ക
അരുണാഭമാം മുഖ-
മതില്‍ നിന്നൊഴുകുന്ന
കരുണാധാരക്കുള്ളില്‍
ഹൃദയം ആഴ്ത്തീടുക
ഗഗനവിശാലമാം
നയനം പകരുന്ന
പരമാനന്ദത്തിന്റെ-
യലയില്‍ മുങ്ങിത്താഴ്ക
കൊതിയില്‍ മറക്കായ്ക
വിധിയില്‍ പകക്കായ്ക
ഹൃദയസ്വരങ്ങളെ
കേള്‍ക്കാതെ പോയീടായ്ക
ദുര്‍ബലനാകാതാത്മ-
ശക്തിയെ ഭജിച്ചു നീ
വിശ്വമംഗള ധീര
ഗാനമാലാപം ചെയ്ക
ഉണരൂ, ലോകം നിന്നെ
കാത്തിരിക്കുന്നൂ ചെന്നു
പുണരൂ സ്വാതന്ത്ര്യത്തിന്‍
നവ്യമാം വിഭാതത്തെ
ഉണരൂ, സുദീര്‍ഘമാം
നിദ്രയെ വെടിഞ്ഞിന്നൊ-
ന്നുണരൂ വിളിക്കുന്നു
ഭാരത ഗുരുവരൻ
കേരളത്തെപ്പറ്റി ശരിയായി രണ്ട് വാക്കുകളില്‍ വര്‍ണ്ണിച്ച ഗുരു!
ReplyDelete