1/20/10 നു എഴുതിയ കവിത
------------------------------------------------
പേമഴ തോര്‍ന്നു തെളിഞ്ഞ പ്രഭാതം
കിളികൂജനഗാനം
ഇടവഴിയാകെ കുത്തിയൊലിക്കും
ചെളിവെള്ളപ്പാച്ചില്‍
ഇലകളില്‍ ഊയലിടും വെള്ളത്തിന്‍
കണികകളുടെ ലാസ്യം
സുഖമൊരു കാറ്റു തലോടും നേരം
ഹര്‍ഷിതരോമാഞ്ചം
അമ്പലമണികള്‍ മുഴങ്ങിയുണര്‍ത്തും
ഓംകാരധ്വാനം
ചന്ദനഗന്ധം കാറ്റിലൊഴുക്കും
മുറ്റത്തെ തോപ്പ്
വിടരാന്‍ വെമ്പും പിച്ചകമൊട്ടുകള്‍
മൂളും ശലഭങ്ങള്‍
തല കോതുന്ന കവുങ്ങിന്‍ പൂക്കുല
ചിതറിയ മണ്‍പുറ്റ്
മഞ്ഞിന്‍ നേര്‍ത്ത തണുപ്പും വെയിലിന്‍
സുഖകരമാം ചൂടും
ആദ്യസമാഗമരാത്രി കഴിഞ്ഞു
കുളിച്ചൊരു പൂന്തോപ്പ്
അവിടിവിടായി ചിതറിയ പൂക്കള്‍
ചുളിഞ്ഞ കിടക്കവിരി
കണ്ണു തുടച്ചു തെളിഞ്ഞൊരു വാനം
സഞ്ജീവനഗാനം
പേമഴ തോര്‍ന്നു തെളിഞ്ഞ പ്രഭാതം
നവനിര്‍മ്മിതലോകം!!
------------------------------------------------
പേമഴ തോര്‍ന്നു തെളിഞ്ഞ പ്രഭാതം
കിളികൂജനഗാനം
ഇടവഴിയാകെ കുത്തിയൊലിക്കും
ചെളിവെള്ളപ്പാച്ചില്‍
ഇലകളില്‍ ഊയലിടും വെള്ളത്തിന്‍
കണികകളുടെ ലാസ്യം
സുഖമൊരു കാറ്റു തലോടും നേരം
ഹര്‍ഷിതരോമാഞ്ചം
അമ്പലമണികള്‍ മുഴങ്ങിയുണര്‍ത്തും
ഓംകാരധ്വാനം
ചന്ദനഗന്ധം കാറ്റിലൊഴുക്കും
മുറ്റത്തെ തോപ്പ്
വിടരാന്‍ വെമ്പും പിച്ചകമൊട്ടുകള്‍
മൂളും ശലഭങ്ങള്‍
തല കോതുന്ന കവുങ്ങിന്‍ പൂക്കുല
ചിതറിയ മണ്‍പുറ്റ്
മഞ്ഞിന്‍ നേര്‍ത്ത തണുപ്പും വെയിലിന്‍
സുഖകരമാം ചൂടും
ആദ്യസമാഗമരാത്രി കഴിഞ്ഞു
കുളിച്ചൊരു പൂന്തോപ്പ്
അവിടിവിടായി ചിതറിയ പൂക്കള്‍
ചുളിഞ്ഞ കിടക്കവിരി
കണ്ണു തുടച്ചു തെളിഞ്ഞൊരു വാനം
സഞ്ജീവനഗാനം
പേമഴ തോര്‍ന്നു തെളിഞ്ഞ പ്രഭാതം
നവനിര്‍മ്മിതലോകം!!
നവലോകം പോലെ മനോഹരം
ReplyDelete