Friday, April 25, 2014

കൊഴിഞ്ഞ പൂ...

കൊഴിഞ്ഞ പൂവിന്‍റെ
ഇതളുകള്‍
എപ്പോള്‍ ഉണങ്ങിപ്പോയെന്നാരും
അന്വേഷിക്കാറില്ല
കൊഴിഞ്ഞ ജീവിതത്തിന്റേയും..

ഇതളുകളില്‍ ഒരായിരം
കഥകള്‍ ഉണ്ടായിരിക്കും,
ഒരു പൂമ്പാറ്റയുടെ
ചിറകിനാല്‍ എഴുതപ്പെട്ടവ.
അതാരും വായിച്ചു നോക്കാറില്ല.

തന്നിലൊളിപ്പിച്ച
തേന്‍ വറ്റിപ്പോകുന്നതിനു മുന്‍പ്
ഹൃദയം പൊട്ടി മരിച്ച
ആ പൂവിന്‍റെ നൊമ്പരങ്ങള്‍
ഒരാളും കണ്ടിട്ടില്ല

പൂവും ഇതളുകളും
പലവഴി ചിതറിപ്പോകുമ്പോള്‍
എവിടെ നിന്നറിയാതെ
വന്നെത്തും ചിത്രശലഭങ്ങള്‍ ഒഴികെ......

No comments:

Post a Comment