പൊന്നു കൂട്ടി തുടുത്ത പുലരി തന്‍
ശുദ്ധസാവേരിയില്‍ രാഗകോകിലം
എന്‍റെ ഉമ്മറത്തിണ്ണയില്‍ പാടണം
കാടു മാന്തും കരിന്തേളു തന്‍ വിഷ
വാലു നന്നായ് അറുത്തു കളയണം
പള്ളിയോടങ്ങള്‍ നീന്തുമാറന്മുള-
പ്പമ്പയാറിന്റെ ഓളങ്ങള്‍ കാക്കണം
തേന്‍കിനിയുന്ന ഭാരതവര്‍ഷത്തിന്‍
ചേതനകളെ വീണ്ടുമുണര്‍ത്തണം
വെട്ടിയ തലയോരോന്നിനും പാക്ക്
മുട്ടില്‍ നിന്നുടന്‍ മാപ്പപേക്ഷിക്കണം
കപ്പലില്‍ വന്നു കൊന്നവന്‍ നാടിന്‍റെ
ചൊല്‍പ്പടിക്കു വഴങ്ങാന്‍ പഠിക്കണം
ജമ്മുവില്‍ ഭയത്തിന്‍റെ വ്യാപാരികള്‍
പിന്‍വലിഞ്ഞു പുലരിയുദിക്കണം
കണ്ണുപോലെ നാം കാക്കും അതിര്‍ത്തികള്‍
ഇന്നിയാരും കൈയേറാതിരിക്കണം
കുഞ്ഞു നാവില്‍ ഹരിശ്രീ കുറിക്കണം
കാര്‍ത്തിക വിളക്കേന്തി അണയുന്ന
ദീപ്ത താരകം ഒന്നുമ്മ വെക്കണം
ശുദ്ധസാവേരിയില്‍ രാഗകോകിലം
എന്‍റെ ഉമ്മറത്തിണ്ണയില്‍ പാടണം
കാടു മാന്തും കരിന്തേളു തന്‍ വിഷ
വാലു നന്നായ് അറുത്തു കളയണം
പള്ളിയോടങ്ങള്‍ നീന്തുമാറന്മുള-
പ്പമ്പയാറിന്റെ ഓളങ്ങള്‍ കാക്കണം
തേന്‍കിനിയുന്ന ഭാരതവര്‍ഷത്തിന്‍
ചേതനകളെ വീണ്ടുമുണര്‍ത്തണം
വെട്ടിയ തലയോരോന്നിനും പാക്ക്
മുട്ടില്‍ നിന്നുടന്‍ മാപ്പപേക്ഷിക്കണം
കപ്പലില്‍ വന്നു കൊന്നവന്‍ നാടിന്‍റെ
ചൊല്‍പ്പടിക്കു വഴങ്ങാന്‍ പഠിക്കണം
ജമ്മുവില്‍ ഭയത്തിന്‍റെ വ്യാപാരികള്‍
പിന്‍വലിഞ്ഞു പുലരിയുദിക്കണം
കണ്ണുപോലെ നാം കാക്കും അതിര്‍ത്തികള്‍
ഇന്നിയാരും കൈയേറാതിരിക്കണം
സന്ധ്യ തന്‍ മുഖം വെട്ടുമിരുട്ടിന്‍റെ
സന്തതികളെ ആട്ടിയോടിക്കണം
ആര്‍ത്തിയോടെ വിഴുങ്ങും പെരുമ്പാമ്പിന്‍
ധൂര്‍ത്തശാസനം ഇന്നടക്കീടണം
സൂര്യന്‍ വീണ്ടും ഉദിക്കണം, സിംഹത്തിന്‍
ഗര്‍ജ്ജനത്തില്‍ നരികള്‍ ഒളിക്കണം
ഒക്കെ സ്വപ്നമായ് മാറാതിരിക്കുവാന്‍
"മോഡിഫിക്കേഷ"നായ് നാമൊരുങ്ങീടണം
സൂര്യന്‍ വീണ്ടും ഉദിക്കണം, സിംഹത്തിന്‍
ഗര്‍ജ്ജനത്തില്‍ നരികള്‍ ഒളിക്കണം
ഒക്കെ സ്വപ്നമായ് മാറാതിരിക്കുവാന്‍
"മോഡിഫിക്കേഷ"നായ് നാമൊരുങ്ങീടണം
കാവി പൂശിയ ചെമ്മണ്ണു പാതകള്‍
ഭവ്യമാം ഒരു നാളെ നിര്‍മ്മിക്കണം
ചേറ്റിലാണ്ട മനസ്സുകള്‍ക്കുള്ളില്‍ നി-
ന്നാര്‍ദ്രമാം ഒരു താമര പൂക്കണം
നല്ല മോഡിഫികേഷന്‍ ആണെങ്കില്‍ നന്നല്ലേ
ReplyDeleteആദ്യത്തെ 12 വരികൾക്ക് നല്ല ഭംഗി :)
ReplyDelete