കറവ വറ്റിയ പശുവിനെ
കെട്ടിപ്പിടിച്ചു കരഞ്ഞപ്പോള്‍
കൈ വിടുവിച്ച്
അറവുകാരന് കൊടുത്തത് നീയാണ്
പുഴമണലിനായി നാട് നീളേ
അലഞ്ഞു തളര്‍ന്നപ്പോള്‍
എന്നെ മടിയിലിരുത്തി
വിയര്‍പ്പു തുടച്ചു
കള്ളമണല്‍ ലോറിക്കാരന്
അഡ്വാന്‍സ് കൊടുത്തതും നീ
തൊടിയില്‍ മുത്തശ്ശന്‍ നട്ട
പ്ലാവ് മുറിച്ചൊരു
ദീവാന്‍ പണിയണമെന്ന്
അച്ഛനോട് വാശി പിടിച്ചതും
ഞാന്‍ മറന്നിട്ടില്ല
കൂട്ടുകാരന്‍ വരുന്ന നേരം
എന്‍റെ കളിപ്പാട്ടങ്ങള്‍
ഒളിപ്പിച്ചു വെക്കാന്‍
പഠിപ്പിച്ചതും നീ
നേട്ടം ഉന്നം വെക്കാന്‍,
നോട്ടം പിഴക്കാതിരിക്കാന്‍,
ഊറ്റിയെടുത്ത്
ഉപയോഗമില്ലാതായവ
ഉപേക്ഷിക്കാന്‍,
വന്ന വഴിക്ക് തിരിഞ്ഞു
നോക്കാതിരിക്കാന്‍
പഠിപ്പിച്ചതും നീ
എന്നിട്ടിപ്പോള്‍
ഈ ഗുരുവായൂര്‍ നടയില്‍
നീ ഉരുവിട്ട് തന്നതൊക്കെ
വീണ്ടും ഞാന്‍ പ്രായോഗികമാക്കുമ്പോള്‍
എന്നെ എന്തിനിങ്ങനെ കുറ്റക്കാരനാക്കുന്നു??
കെട്ടിപ്പിടിച്ചു കരഞ്ഞപ്പോള്‍
കൈ വിടുവിച്ച്
അറവുകാരന് കൊടുത്തത് നീയാണ്
പുഴമണലിനായി നാട് നീളേ
അലഞ്ഞു തളര്‍ന്നപ്പോള്‍
എന്നെ മടിയിലിരുത്തി
വിയര്‍പ്പു തുടച്ചു
കള്ളമണല്‍ ലോറിക്കാരന്
അഡ്വാന്‍സ് കൊടുത്തതും നീ
തൊടിയില്‍ മുത്തശ്ശന്‍ നട്ട
പ്ലാവ് മുറിച്ചൊരു
ദീവാന്‍ പണിയണമെന്ന്
അച്ഛനോട് വാശി പിടിച്ചതും
ഞാന്‍ മറന്നിട്ടില്ല
കൂട്ടുകാരന്‍ വരുന്ന നേരം
എന്‍റെ കളിപ്പാട്ടങ്ങള്‍
ഒളിപ്പിച്ചു വെക്കാന്‍
പഠിപ്പിച്ചതും നീ
നേട്ടം ഉന്നം വെക്കാന്‍,
നോട്ടം പിഴക്കാതിരിക്കാന്‍,
ഊറ്റിയെടുത്ത്
ഉപയോഗമില്ലാതായവ
ഉപേക്ഷിക്കാന്‍,
വന്ന വഴിക്ക് തിരിഞ്ഞു
നോക്കാതിരിക്കാന്‍
പഠിപ്പിച്ചതും നീ
എന്നിട്ടിപ്പോള്‍
ഈ ഗുരുവായൂര്‍ നടയില്‍
നീ ഉരുവിട്ട് തന്നതൊക്കെ
വീണ്ടും ഞാന്‍ പ്രായോഗികമാക്കുമ്പോള്‍
എന്നെ എന്തിനിങ്ങനെ കുറ്റക്കാരനാക്കുന്നു??
ഇന്നു ഞാന്‍ നാളെ നീ
ReplyDeleteഅമ്മ മലയാളം
ReplyDeleteനല്ലത് ചൊല്ലിപ്പഠിപ്പിക്കണമെന്ന് ഇടയ്ക്കിടെ ഓര്‍മ്മപ്പെടുത്തല്‍ വേണം
ReplyDelete