Sunday, May 5, 2013

ദ്വന്ദ്വം...

ഞാന്‍ പറയുന്നത് സത്യമെങ്കില്‍
ഞാന്‍ പറയുന്നത് അസത്യമത്രേ.
ഞാന്‍ ചെയ്യുന്നത് നല്ലതെങ്കില്‍
അത് ചീത്തതും അത്രേ...

ഞാന്‍ ദയാലുവെന്നു
നിങ്ങള്‍ കരുതുന്നുവെങ്കില്‍
അറിഞ്ഞു കൊള്‍ക
ക്രൂരനും ഞാന്‍ തന്നെയെന്ന്
ഞാന്‍ വിമോചകനെങ്കില്‍
നിന്നെ തടവിലാക്കിയതും
ഞാന്‍ തന്നെ.

ഒരു വെളി ഉണ്ടെങ്കില്‍
ഒരു നിഴലും ഉണ്ട്...
ഒരു ശബ്ദത്തിന്
ഒരു മൌനാനുപാതം ഉണ്ട്..

രണ്ടുണ്ടെങ്കില്‍
ഭയമുണ്ട്...

ബന്ധത്തിനും മോക്ഷത്തിനുമിടക്ക്
ഉള്ളത് ഒരേയൊരു വാതില്‍ - ദ്വന്ദ്വം

5 comments:

  1. ദ്വന്ദപക്ഷമില്ല

    ReplyDelete
  2. അങ്ങിനെയോ..? എന്നാലൊരു കാര്യം പറഞ്ഞോട്ടേ.? ഞാനത്ര നല്ലവനൊന്നുമല്ല.(ചിലരെങ്കിലും വിചാരിച്ചോട്ടെ, ഞാൻ കുറച്ചൊക്കെ നല്ലവനാണെന്ന്. ഹ..ഹ..ഹ..)

    നല്ല കവിത.

    ശുഭാശംസകൾ....

    ReplyDelete