നിറങ്ങള്‍
മങ്ങിയുണങ്ങിയ
ഇടനാഴികളില്‍
വെറുതെ അനാഥമായ്
ഒരു കളിപ്പാട്ടം
അതിനൊരു കുഞ്ഞിന് മുഖം..
പുറം മിനുക്കുകളില്‍
സ്വയം മറന്നു,
വെളിച്ചം ഭയന്ന്,
ആഡംബര മെത്തകളില്‍
ഉന്മാദിനിയായി
ഒരു രാത്രി.
അതില്‍ ഒരല്പം മുലപ്പാല്‍മണം
അപൂപ്പന് താടി പോലെ
ഒഴുകിനടക്കുന്ന,
ഒരു വടിവൊത്ത
വെളുത്ത കുപ്പായം.
മൊബൈലും ലാപ്ടോപും
കടം വാങ്ങിയ
കൊളോണ്‍ മണക്കുന്ന
വടിച്ച മുഖം..
അതിന്റെ പേരച്ഛന്.
വെടിപ്പുകയൊഴിയാത്ത,
രക്തച്ചാലുകള്‍ ഒഴുകുന്ന,
കാതടപ്പിക്കുന്ന
മൌനം തളം കെട്ടുന്ന
ഒരു യുദ്ധക്കളം
മതിലുകളാല്‍ തീര്‍ത്ത
ആ മൈതാനത്തിനു പേര്
വീട്...
മങ്ങിയുണങ്ങിയ
ഇടനാഴികളില്‍
വെറുതെ അനാഥമായ്
ഒരു കളിപ്പാട്ടം
അതിനൊരു കുഞ്ഞിന് മുഖം..
പുറം മിനുക്കുകളില്‍
സ്വയം മറന്നു,
വെളിച്ചം ഭയന്ന്,
ആഡംബര മെത്തകളില്‍
ഉന്മാദിനിയായി
ഒരു രാത്രി.
അതില്‍ ഒരല്പം മുലപ്പാല്‍മണം
അപൂപ്പന് താടി പോലെ
ഒഴുകിനടക്കുന്ന,
ഒരു വടിവൊത്ത
വെളുത്ത കുപ്പായം.
മൊബൈലും ലാപ്ടോപും
കടം വാങ്ങിയ
കൊളോണ്‍ മണക്കുന്ന
വടിച്ച മുഖം..
അതിന്റെ പേരച്ഛന്.
വെടിപ്പുകയൊഴിയാത്ത,
രക്തച്ചാലുകള്‍ ഒഴുകുന്ന,
കാതടപ്പിക്കുന്ന
മൌനം തളം കെട്ടുന്ന
ഒരു യുദ്ധക്കളം
മതിലുകളാല്‍ തീര്‍ത്ത
ആ മൈതാനത്തിനു പേര്
വീട്...
അതാണത്രേ വീട്
ReplyDeleteഇങ്ങനെയും ചില വീടുകള്‍!
ReplyDeleteചില വീടുകള്‍ മാത്രം ആലയങ്ങളാകുന്നു
ReplyDelete