Saturday, April 27, 2013

ഹൈക്കുകള്‍....

വെറുതെ പാറുന്നു
അപ്പൂപ്പന്‍ താടികള്‍
കുഞ്ഞിക്കയ്യിലെത്താന്‍

ബുദ്ധിയുണ്ടെന്ന്
കാണിക്കാന്‍ എന്തൊരു
ബദ്ധപ്പാട്..

വിലയറ്റ
ആത്മപ്രശംസകള്‍
വിലസുന്നു ചുറ്റും

ഓര്‍മ്മയില്‍ ഒരു
മറവിയുടെ
തേങ്ങല്‍ കേള്‍ക്കാം....

കൊടി - പാര്‍ട്ടി
കൊടി  - യേരി
കൊടി -സുനി....

കല്ലു മാലയും
കുപ്പിവളയും
കിനാവില്‍ കിലുക്കം

ഒരു കേക്ക്
ഒരു പാട്ട്,
വെറുതെയൊരു വയസ്സ് കൂടി....

ഇതിലടിക്കും
ഞാന്‍ പതിനായിരം
ഇതുറപ്പ്....

1 comment: