Monday, April 29, 2013

എവിടെ?

ഒരു ചെറു അനക്കം മതി,
ഇനിയീ കെട്ട് അറ്റ് പോകാന്‍,
തീരെ ചെറിയ ഒരെണ്ണം,
ഒരു പൂവിരിയുന്ന ലാഘവം,
ഒരു മഞ്ഞിന്‍ കണം പൊഴിയുന്ന
നിശ്ശബ്ദചലനം....

ഒരല്‍പം കൂടി
വെളിച്ചം മതി
ഈ തിമിരം നീങ്ങാന്‍,
ഒരു താരകക്കണ്ണിനോളം,
ഒരു സൂചിപ്പഴുതോളം,
ഒരു കുഞ്ഞിന്‍ കണ്ണിന്‍
തിളക്കത്തോളം...

ഒരു വാക്ക് കൂടി മതി,
ഒരു രണ്ടക്ഷരം,
ഏറെ എളുപ്പമുള്ളത്,
ഓര്‍മ്മയില്‍ ഒരു\പുഞ്ചിരി വിടര്‍ത്തുന്നത്,
ഉറക്കാന്‍ കിടത്തുന്ന
താരാട്ടാകുന്നത്...

അനക്കമെവിടെ
വെളിച്ചമെവിടെ
വാക്കെവിടെ....?

ഇതെല്ലാം
കൊണ്ടെത്തിക്കേണ്ട
ഞാനെവിടെ??

2 comments:

  1. ഇതെല്ലാം
    കൊണ്ടെത്തിക്കേണ്ട
    ഞാനെവിടെ??


    നല്ല കവിത.... ഇനിയും പോരട്ടെ സുന്ദരമായ എഴുത്തുകള്‍

    ReplyDelete
  2. വൃത്തനിബദ്ധമായും അല്ലാതെയും മനോഹരമായി എഴുതുന്നു

    ReplyDelete