ഒരു കാല്‍വെപ്പാല്‍
ഹൃദയവും
ഇനിയൊന്നിനാല്
ജീവിതവും അളന്നു നീ
മൂന്നാമത്തെ അടി വെക്കാന്‍
സ്ഥലം ഇല്ലെന്നു.
കാരണവന്മാര്
വണ്ടായി മുരലില്‍
തടഞ്ഞിട്ടും,
പ്രണയത്തിന്റെ
ദര്‍ഭമുന കൊണ്ട്
ഞാനതൊക്കെ
എടുത്തു കളഞ്ഞിരുന്നു,
നിനക്ക് വേണ്ടി......
രണ്ടടി മണ്ണില്‍
എന്നെ തന്നെ അളന്നെടുത്തിട്ടും
ഇനിയൊരെണ്ണം കിട്ടാന്‍
നീ വാശി പിടിക്കുന്നു.
ഇതാ.....
ഹൃദയം കലങ്ങിയെഴുതിയ
എന്റെ കവിതകള്‍....
എന്റെ കടലാസ് മേനി....
ഇതിനപ്പുറം തരാന്‍
എനിക്കൊന്നുമില്ല...
ഇതിനപ്പുറം ഞാന്‍ തന്നെയില്ല.....
ഹൃദയവും
ഇനിയൊന്നിനാല്
ജീവിതവും അളന്നു നീ
മൂന്നാമത്തെ അടി വെക്കാന്‍
സ്ഥലം ഇല്ലെന്നു.
കാരണവന്മാര്
വണ്ടായി മുരലില്‍
തടഞ്ഞിട്ടും,
പ്രണയത്തിന്റെ
ദര്‍ഭമുന കൊണ്ട്
ഞാനതൊക്കെ
എടുത്തു കളഞ്ഞിരുന്നു,
നിനക്ക് വേണ്ടി......
രണ്ടടി മണ്ണില്‍
എന്നെ തന്നെ അളന്നെടുത്തിട്ടും
ഇനിയൊരെണ്ണം കിട്ടാന്‍
നീ വാശി പിടിക്കുന്നു.
ഇതാ.....
ഹൃദയം കലങ്ങിയെഴുതിയ
എന്റെ കവിതകള്‍....
എന്റെ കടലാസ് മേനി....
ഇതിനപ്പുറം തരാന്‍
എനിക്കൊന്നുമില്ല...
ഇതിനപ്പുറം ഞാന്‍ തന്നെയില്ല.....
No comments:
Post a Comment