Thursday, November 1, 2012

എന്‍റെ മലയാളം

പൂന്താനത്തെ  കുറിച്ച് എഴുതിക്കഴിഞ്ഞപ്പോള്‍ അതിലൊരാശയം മനസ്സില്‍ ഉടക്കി. സംസ്കൃതം വശമില്ലാത്ത  പൂന്താനത്തെ മേല്പത്തൂര്‍ പുച്ഛിക്കുന്നത്. മലയാളത്തില്‍ എഴുതി എന്നതാണ് അദ്ദേഹം ചെയ്ത അപരാധം. ഇന്നും ഇത്തരത്തില്‍ പെരുമാറുന്ന, അല്ല, ഇതിലധികം മോശമായി പെരുമാറുന്ന ആള്‍ക്കാര്‍ ഇല്ലേ നമുക്കിടയില്‍? ഏതാണ്ട് ഒരു പത്തു കൊല്ലം മുന്‍പാണ്, സ്കൂളില്‍ മലയാളത്തില്‍ സംസാരിച്ചതിന് ഒരു വിദ്യാര്‍ഥിയുടെ തല  മൊട്ടയടിച്ച് ഒരു കോണ്‍വെന്റ് സ്കൂള്‍ വിവാദം സൃഷ്ടിച്ചത്.
 ഇന്നും ആ സ്ഥിതിയില്‍ നിന്നും മോശമാവുകയല്ലാതെ നാം അല്പമെങ്കിലും മുന്നേറിയിട്ടുണ്ടോ. അതിനിടക്കാണ് കോണ്‍ഗ്രസുകാര്‍ക്ക് അര്‍മ്മാദിക്കാന്‍ വേണ്ടി ഒരു വിശ്വമലയാളസമ്മേളനം നടത്തപ്പെടുന്നത്. കക്കല്‍ തൊഴിലാക്കിയ ചില ഖദറിട്ട രാഷ്ട്രീയഭിക്ഷാംദേഹികള്‍ക്ക്, സര്‍ക്കാര്‍ ചിലവില്‍ അതിനു വഴിയൊരുക്കുക എന്നുള്ളതില്‍ കവിഞ്ഞു ഈ ഭാഷക്ക് വേണ്ടി എന്തെങ്കിലും ചെയ്യണം എന്ന ആത്മാര്‍ഥമായ ആഗ്രഹമൊന്നും ഈ പദ്ധതിക്ക് പിറകിലും ഇല്ല. 
മലയാളത്തിന്റെ പ്രിയപ്പെട്ട സാഹിത്യകാരന്‍ പെരുമ്പടവം ശ്രീധരന്‍ മുന്‍കൈയെടുത്ത ഈ സംരഭം അതിന്റെ പതിവനുസരിച്ച് ഖദറിട്ട പരാന്നഭോജികള്‍ക്ക് അവരുടെ സ്വകാര്യ താല്പര്യങ്ങള്‍ സംരക്ഷിക്കാന്‍ മറ്റൊരു വേദി കൂടി ആയി മാറി.    അതിനു തെളിവാണ് നോവല്‍ ഇതിഹാസകാരന്‍ സി.വി.രാമന്‍പിള്ളക്ക് പകരം  ഭാരതത്തിന്റെ  ശാസ്ത്ര-പ്രതിഭയായ സി.വി.രാമന്‍റെ പ്രതിമ സ്ഥാപിച്ച സംഭവം. വിശ്വമലയാള സമ്മേളനത്തിനും സി.വി.രാമനും തമ്മില്‍ ബന്ധം തോന്നണമെങ്കില്‍ കേരളത്തില്‍ കോണ്‍ഗ്രസുകാരെ കഴിഞ്ഞേ ഉള്ളൂ ഇത്ര ബുദ്ധി ഉള്ളവര്‍.
ചങ്ങമ്പുഴ എഴുപതാം വയസ്സില്‍ അന്തരിച്ചു എന്നാണു അടുത്ത കണ്ടു പിടിത്തം. "എന്ത് വന്നാലും എനിക്കാസ്വദിക്കണം മുന്തിരിച്ചാറു പോലുള്ളോരിജ്ജീവിതം" എന്ന മട്ടില്‍ യുവത്വത്തിന്റെ ഇച്ഛകളും ഇച്ഛാഭംഗങ്ങളും വരച്ചു വെച്ച് മുപ്പത്തിയഞ്ചിന്റെ പടിവാതിലില്‍ ഇഹലോകവാസം വെടിഞ്ഞ ആ മഹാനായ കവിക്ക്‌ വാര്‍ധക്യകാലപെന്‍ഷന്‍ നല്‍കാന്‍ തക്ക ബുദ്ധി ഇന്ന് വാഴുന്ന കുഞ്ഞു-കുട്ടികള്‍ക്കല്ലാതെ മറ്റാര്‍ക്ക് ഉണ്ടാകാന്‍.
പരേതനായ കവി പ്രസംഗിക്കാന്‍ എത്തുന്നു എന്നതാണ് മറ്റൊരു ഹൈലൈറ്റ്. സണ്ണി കവിക്കാട് എന്ന കവിയെയാണ്‌ ഉയിര്‍ത്തെഴുന്നെല്‍പ്പിച്ചു കൊണ്ട് വന്നു പ്രസംഗിപ്പിക്കുന്നതത്രേ... പ്രൈസ് ദി ലോര്‍ഡ്‌...........
 വലിയ തോതില്‍ നടത്തപ്പെടുന്ന ഒരു പരിപാടിയില്‍ ഇത്തരം നിസ്സാര പിശകുകള്‍ ഉണ്ടാകാം എന്ന് നിങ്ങള്‍ ന്യായം പറഞ്ഞാലും നില്‍ക്കുന്നില്ല. മലയാളം ഇപ്പോള്‍ നിങ്ങള്‍ക്ക് കിട്ടിക്കൊണ്ടിരിക്കുന്ന ഈ പോസ്റ്റില്‍ വരെ ഉപയോഗിക്കുന്ന യൂണികോഡു ഫോര്‍മാറ്റിനെ അട്ടിമറിച്ചു മറ്റെന്തൊക്കെയോ "ഒണ്ടാക്കാന്‍" ആണത്രേ കുഞ്ഞൂഞ്ഞിന്റെയും കുട്ടിപ്പട്ടാളത്തിന്റെയും പൂതി. സാങ്കേതികമായി മലയാളം മറ്റു ലോകഭാഷകളില്‍ നിന്നും ഒറ്റപ്പെടുന്നതിലേക്ക് നയിച്ചേക്കാവുന്നതും ഇപ്പോള്‍ സര്‍ക്കാരിന്റെ പദ്ധതികള്‍ക്ക് കടകവിരുദ്ധവും ആണിതെന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ. ഏതൊക്കെയോ ചില വേണ്ടപ്പെട്ടവര്‍ക്ക് അല്പം ചില്വാനം ഉണ്ടാക്കിക്കൊടുക്കുക എന്നതില്‍ കവിഞ്ഞു യാതൊരു ലക്ഷ്യവും ഈ സമ്മേളനത്തിന് ഇല്ല.
തിരൂരില്‍ മലയാളം സര്‍വകലാശാല സ്ഥാപിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് അവിടെ തുഞ്ചത്ത് എഴുത്തച്ഛന്റെ - ഭാഷാ പിതാവിന്‍റെ- പ്രതിമ സ്ഥാപിക്കാന്‍ എന്തേ സാധിക്കാത്തത്? അലിഗഡ് സര്‍വകലാശാലക്ക് വേണ്ടി 2000  ഏക്കര്‍(Not sure of exact figure) വിട്ടു കൊടുക്കാന്‍ തയ്യാറായ, കോഴിക്കോട് സര്‍വകലാശാലയുടെ സ്ഥലം സ്വന്തക്കാര്‍ക്കു പതിച്ചു കൊടുത്ത, പാണക്കാടിനടുത്തേക്ക്  ഈ.എഫ്.എല്‍ . യു എന്ന സര്‍വകലാശാല വലിച്ചിഴച്ചു കൊണ്ട് വന്നു അതിനു 252 ഏക്കര്‍ കൊടുത്ത ഉദാരമായ സര്‍ക്കാര്‍‍ , മലയാളം സര്‍വകലാശാലയ്ക്ക് കൊടുത്തതോ....
100 ഏക്കര്‍!!! ഹോ!!!!.............
അതില്‍ പാതി തുഞ്ചന്‍ മെമ്മോറിയല്‍ കോളേജില്‍ നിന്നും പിടിച്ചെടുത്തതും. പാണക്കാട്ടു കോണകം അലക്കാന്‍ നില്‍ക്കേണ്ടവരെ ഭരണസാരഥ്യം  ഏല്‍പ്പിച്ചാല്‍ ഇങ്ങിനെയിരിക്കും.....
എന്നാല്‍ ഇതിനു സര്‍ക്കാരിനെ മാത്രം കുറ്റം പറഞ്ഞാല്‍ മതിയോ? നമ്മില്‍ എത്ര പേര്‍ അഭിമാനത്തോടെ മലയാളം സംസാരിക്കാറുണ്ട്? എത്ര പേര്‍ കേരളം എന്ന് കേട്ടാല്‍ ചോര തിളക്കുന്നവര്‍ ആയിട്ടുണ്ട്? എത്ര പേര്‍ മറ്റു നാട്ടുകാരുടെ മുന്‍പില്‍ വെച്ചു കേരളത്തിന്റെ കുറവുകള്‍ നിരത്താത്തവരായിട്ടുണ്ട്?
പോട്ടെ, ഒന്നും വേണ്ട! മലയാളത്തില്‍ പോസ്റ്റുകള്‍ എഴുതുകയും വായിക്കുകയും ചെയ്യുന്നവരായിട്ടു ഉണ്ട്?
ഇതൊന്നും ഇല്ലാതെ ക്ലാസിക്കല്‍ ഭാഷാപദവിക്ക് വേണ്ടി ഉള്ള മുറവിളികളും, ഇമ്മാതിരി കോപ്രായങ്ങളും മലയാളത്തിനോ മലയാളിക്കോ ഗുണം ചെയ്യില്ല. ഇവിടെ രാഷ്ട്രീയ നപുംസകങ്ങള്‍ വീണ്ടും ഭരണം കൈയാളിക്കൊന്ടെയിരിക്കും, എന്‍റെ നാടിന്റെ ഭാഷയും സംസ്കാരവും ചവുട്ടിമെതിക്കപ്പെട്ടു കൊണ്ടിരിക്കും, ഇവിടെ രഞ്ജിനിഹരിദാസുമാര്‍ എന്റെ ഭാഷയെ ബലാല്‍സംഗം ചെയ്തു കൊണ്ടേയിരിക്കും...

No comments:

Post a Comment