ഒടുവില്‍ കൈയുംകാലും ഇല്ലാത്ത കിനാവിന്റെ
കവിളില്‍ നുള്ളാനായി പ്രേമത്തിന് നിലാവെത്തി
ഒടുവില്‍ പ്രവാസത്തിന് വിരഹം തീര്‍ക്കാന്‍ ഓണ-
ക്കതിരും കൊണ്ടേതേതോ കവിതാമൃതമെത്തി
മഴവില്‍ കണ്ടുള്ളത്തില് കുതുകം കൊള്ളും കുഞ്ഞിന്
ചിരിയില്‍ വിരിഞ്ഞിടും നിഷ്കളങ്കതയെത്തി
ഇവിടെപ്പൊള്ളും ചൂടില്‍ ഉരുകും ഹൃത്തില്‍ സ്നേഹ-
ക്കുളിരൊന്നുണര്ത്തുവാന് ഇന്നലെ മഴയെത്തി

No comments:
Post a Comment