ഇടവേളകളില്‍ നിന്നെയോര്‍ക്കുന്നു ഞാന്‍......
എനിക്കറിയാം,
ഇടതടവില്ലാതെ,
ശ്വാസം വിടാതെ,
ഒരല്‍പമെങ്കിലും അനിഷ്ടത്തിനു ഇടം നല്‍കാതെ...........
നീ എന്റെ ചുട്ടു പൊള്ളുന്ന
നെറ്റിയില്‍ നിന്റെ തണുത്ത കൈ വെച്ചു
എന്നെ മയക്കാന്‍ കിടത്തുന്നു,
നീ എന്റെ ചുറ്റിലും
മണമായി, മൌനമായി,
വാര്‍ന്നൊഴുകുന്നു,
നിന്റെ സ്നേഹത്തിന്റെ
വേലിയേറ്റങ്ങളില്‍
എന്റെ അതിരുകള്‍
മുങ്ങിപ്പോകാറുണ്ട്....
നിന്റെ കണ്ണുകള്‍
ഇമവെട്ടാതെ
എന്നെ പിന്തുടരുന്നു,
നിന്റെ നെഞ്ചിടിപ്പുകള്‍
എന്റെ ജീവനില്‍ താളമായി
നിറയുന്നു,
നീ എന്നില്‍ സ്വരങ്ങളുടെ
അമൃതവര്‍ഷിണി
പെയ്യുന്നു,
വാക്കുകളുടെ
വാര്‍മഴവില്ലു വിരിച്ചു
ആനന്ദനടനപ്രാകാശമാകുന്നു....
എന്നിട്ടും
വിഭോ,
ഇടവേളകളില്‍ മാത്രം നിന്നെയോര്‍ക്കുന്നു ഞാന്‍...
വല്ലപ്പോഴും മാത്രം
നിന്നെയോര്‍ത്തു കരയുന്നു ഞാന്‍.....
നിന്റെ കൈ വിരലുകള്‍
എന്നെ തഴുകാന്‍ നീളുമ്പോഴും
തട്ടിമാറ്റുന്നു ഞാന്‍...
ഹേ,
പതിതപാവനാ,
ഉടലും
ഉയിരും
മറക്കുമാറു
നിന്റെ ഭക്തിയുടെ
ഉന്മത്തത
തരൂ....
ഉള്ളിലെ ഉണ്മയായി നീ
ഉണര്‍ന്നിരിക്കൂ...
എനിക്കറിയാം,
ഇടതടവില്ലാതെ,
ശ്വാസം വിടാതെ,
ഒരല്‍പമെങ്കിലും അനിഷ്ടത്തിനു ഇടം നല്‍കാതെ...........
നീ എന്റെ ചുട്ടു പൊള്ളുന്ന
നെറ്റിയില്‍ നിന്റെ തണുത്ത കൈ വെച്ചു
എന്നെ മയക്കാന്‍ കിടത്തുന്നു,
നീ എന്റെ ചുറ്റിലും
മണമായി, മൌനമായി,
വാര്‍ന്നൊഴുകുന്നു,
നിന്റെ സ്നേഹത്തിന്റെ
വേലിയേറ്റങ്ങളില്‍
എന്റെ അതിരുകള്‍
മുങ്ങിപ്പോകാറുണ്ട്....
നിന്റെ കണ്ണുകള്‍
ഇമവെട്ടാതെ
എന്നെ പിന്തുടരുന്നു,
നിന്റെ നെഞ്ചിടിപ്പുകള്‍
എന്റെ ജീവനില്‍ താളമായി
നിറയുന്നു,
നീ എന്നില്‍ സ്വരങ്ങളുടെ
അമൃതവര്‍ഷിണി
പെയ്യുന്നു,
വാക്കുകളുടെ
വാര്‍മഴവില്ലു വിരിച്ചു
ആനന്ദനടനപ്രാകാശമാകുന്നു....
എന്നിട്ടും
വിഭോ,
ഇടവേളകളില്‍ മാത്രം നിന്നെയോര്‍ക്കുന്നു ഞാന്‍...
വല്ലപ്പോഴും മാത്രം
നിന്നെയോര്‍ത്തു കരയുന്നു ഞാന്‍.....
നിന്റെ കൈ വിരലുകള്‍
എന്നെ തഴുകാന്‍ നീളുമ്പോഴും
തട്ടിമാറ്റുന്നു ഞാന്‍...
ഹേ,
പതിതപാവനാ,
ഉടലും
ഉയിരും
മറക്കുമാറു
നിന്റെ ഭക്തിയുടെ
ഉന്മത്തത
തരൂ....
ഉള്ളിലെ ഉണ്മയായി നീ
ഉണര്‍ന്നിരിക്കൂ...
No comments:
Post a Comment